മലയാളത്തിന്റെ ചുള്ളൻ വില്ലൻ വിവാഹം; രാഹുൽ മാധവ് ഇനി ദീപശ്രീയ്ക്ക് സ്വന്തം; താര സമ്പന്നമായ വിവാഹ ചടങ്ങുകൾ വൈറൽ !! | Malayalam Actor Rahul Madhav Marriage latest Viral News Malayalam
Malayalam Actor Rahul Madhav Marriage latest Viral News Malayalam : ചില വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ താരമാണ് രാഹുൽ മാധവ്. നിരവധി മലയാള സിനിമകളിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. വാടാമല്ലി, ബാങ്കോക് സമ്മർ തുടങ്ങിയ സിനിമകൾ ആണ് അദ്ദേഹത്തിന് മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തി നേടിക്കൊടുത്തത്. 2009ൽ പുറത്തിറങ്ങിയ അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് താരം ചലച്ചിത്ര അഭിനയ രംഗത്ത് കടന്നുവന്നത്. ശേഷം ഇദ്ദേഹം ഇതുവരെ 9 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏറെ നാളായി ഈ സന്തോഷത്തിനുവേണ്ടി രാഹുൽ കാത്തിരിക്കുകയായിരുന്നു. താരത്തിന്റെ വധുവിന്റെ പേരാണ് ദീപ ശ്രീ. ഇരുവരുടെയും വിവാഹം നടന്നത് ബാംഗ്ലൂരിൽ വെച്ചായിരുന്നു.ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.ബാദുഷ അടക്കമുള്ള നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

നിരവധി താരങ്ങളും ആരാധകരും വരനെയും വധുവിനെയും ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹദിനം കുടുംബത്തോടും ഫ്രണ്ട്സിനോടും ഒപ്പം ഉള്ള എല്ലാ ചിത്രങ്ങളും തന്നെ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. വധു ദീപ ശ്രീ ബാംഗ്ലൂർ സ്വദേശിയാണ്. അത്യാഡംബരങ്ങളോടെ ആയിരുന്നു വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്.
വില്ലൻ കഥപാത്രങ്ങളിൽ താരം ശ്രദ്ധിക്കപ്പെട്ടപ്പോൾ ആരാധകർക്ക് രാഹുലിനെ വലിയ പേടിയായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ അല്ല എന്നും താരം ഒരു യഥാർത്ഥത്തിൽ ഒരു പാവമാണെന്ന രീതിയിലും ഇപ്പോൾ കമന്റുകൾ വരുന്നുണ്ട്. സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കും മുൻപിൽ സജീവസാന്നിധ്യമായി തന്നെ രാഹുൽ മാധവ് എത്താറുണ്ട്. ഇതുതന്നെയാണ് ഇദ്ദേഹത്തിന്റെ വിവാഹ വിശേഷങ്ങൾ ഇത്ര വേഗത്തിൽ ജനങ്ങൾ ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യവും.