വിവാഹ ശേഷം ആദ്യ യാത്രയിൽ നവ മിഥുനങ്ങൾ; പാട്ടായയിൽ ഹണിമൂൺ ആഘോഷിച്ച് മാളവികയും തേജസും!! | Malavika Thejus Honeymoon At Thailand Viral Malayalam

Malavika Thejus Honeymoon At Thailand Viral Malayalam

Malavika Thejus Honeymoon At Thailand Viral Malayalam : പ്രേക്ഷകർക്ക് സുപരിചിതരായ താര ദമ്പതിമാരാണ് തേജസും മാളവിക കൃഷ്ണദാസും. ഈ കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹം നടന്നത്. വളരെ വിപുലമായ രീതിയിൽ ആയിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം സമൂഹമാധ്യമങ്ങൾ വളരെയധികം ആഘോഷിച്ചു. നിരവധി ആരാധകരും താരങ്ങളുമാണ് ഇവർക്ക് വിവാഹ ആശംസകൾ അറിയിച്ചുകൊണ്ടെത്തിയത്. സൂപ്പർ ഡാൻസർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തുകയും തുടർന്ന് നായിക നായകൻ എന്ന പരിപാടിയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത താരമാണ് മാളവിക കൃഷ്ണദാസ്.

ഇതേ റിയാലിറ്റി ഷോയിലെ സഹ മത്സരാർത്ഥി യായിരുന്നു തേജസ് ജ്യോതി. ഇവരുടെ പ്രണയ വിവാഹമാണോ എന്ന് ആരാധകർക്ക് വളരെയധികം സംശയമുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ ഇത് പ്രണയ വിവാഹമല്ല എന്നും വീട്ടുകാർ ആലോചിച്ചു തീരുമാനിച്ചതാണ് എന്നും ഇവർ ഇതിന് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള ഇവരുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Malavika Thejus Honeymoon At Thailand Viral Malayalam

ഇവരുടെ ഹണിമൂൺ ചിത്രങ്ങളാണ് ഇവ എന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാകുന്നത്.വിവാഹശേഷം ഇവരുടെ ആദ്യ യാത്രയാണ് പട്ടായയിലേക്ക്. ഇവിടെയുള്ള ഒരു ടൈഗർ പാർക്കിൽ നിന്നുള്ള ഇരുവരുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആണ് ഇരുവരും കടുവയ്ക്ക് അരികിൽ നിന്നും ഫോട്ടോ എടുത്തിരിക്കുന്നത്.

ഈ ചിത്രം കണ്ട് നിരവധി ആരാധകർ തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം അരലക്ഷം ലൈക്കുകളാണ് ചിത്രം വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇരുവരും പങ്കുവയ്ക്കുന്ന പുത്തൻ വിശേഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

1/5 - (1 vote)
You might also like