
അത്യാഢംബര വിവാഹ ചടങ്ങില്‍ മാളവികയെ താലികെട്ടി തേജസ്.. നടി മാളവിക ഇനി തേജസിന് സ്വന്തം.!! [വീഡിയോ] | Malavika Krishnadas Tejus Wedding Viral News Malayalam
Malavika Krishnadas Tejus Wedding Viral News Malayalam
Malavika Krishnadas Tejus Wedding Viral News Malayalam : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് മുൻപിൽ എത്തിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഈയടുത്ത് താരത്തിന്റെ പ്രീ വെഡിങ് ഷൂട്ടും പ്രേക്ഷകർ കണ്ടു കഴിഞ്ഞു.
കൗണ്ട് ഡൗൺ സ്റ്റാർട്ടഡ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് മാളവിക. നല്ലൊരു നർത്തകയും അഭിനയത്രിയും മോഡലും എന്നിങ്ങനെ നിരവധി മേഖലകളിൽ താരം നിറഞ്ഞു നിൽക്കുന്നു. താരത്തിനൊപ്പം നായിക നായകനിൽ സഹ മത്സരാർത്ഥിയായി എത്തിയ തേജസ് ജ്യോതിയാണ് താരത്തിനെ വിവാഹം കഴിക്കുന്നത്. ഇദ്ദേഹം മെക്കാനിക്കൽ എൻജിനീയറാണ്. ഇരുവരും ഒന്നിച്ച് മത്സരിച്ചത് ആണെങ്കിലും ഇവരുടെ വിവാഹം പ്രണയ വിവാഹമല്ല.
![അത്യാഢംബര വിവാഹ ചടങ്ങില്‍ മാളവികയെ താലികെട്ടി തേജസ്.. നടി മാളവിക ഇനി തേജസിന് സ്വന്തം.!! [വീഡിയോ] | Malavika Krishnadas Tejus Wedding Viral News Malayalam 1 Malavika Krishnadas Tejus Wedding Viral News Malayalam](https://tastyrecipes.in/wp-content/uploads/2023/05/Malavika-Krishnadas-Tejus-Wedding-Viral-News-Malayalam.jpg)
താരത്തിന്റെ കല്യാണ വിശേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിയിരുന്നു. ഈ വിശേഷങ്ങൾ എല്ലാം താരം തന്നെയാണ് തന്റെ ഔദ്യോഗിക പേജുകളിലൂടെ പങ്കുവെച്ചിരുന്നത്. വിവാഹ തിരക്കുകളിൽ മുഴുകി യൂട്യൂബ് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ പറ്റാത്തതിൽ വിഷമം അറിയിച്ചു കൊണ്ടും താരം ഇതിനു മുൻപ് ആരാധകർക്ക് മുൻപിൽ എത്തിയിരുന്നു. താരത്തിന്റെ വീഡിയോകൾക്കും വലിയ റീച്ച് ആണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ആ സുദിനം വന്നെത്തിയിരിക്കുന്നു. പ്രേക്ഷകരുടെ പ്രിയതാരം മാളവിക വിവാഹിതയായിരിക്കുകയാണ്.
വിപുലമായ ചടങ്ങുകളോടെ ആണ് വിവാഹം നടക്കുന്നത്. ബന്ധുക്കളോടൊപ്പം തന്നെ നിരവധി ആരാധകരും താരങ്ങളും മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ട്. വിശാലമായ ഓഡിറ്റോറിയവും വിപുലമായ കലാപരിപാടികളും മറ്റുമാണ് വിവാഹത്തിനു വേണ്ടി സംഘടിപ്പിച്ചിരുന്നത്. മാളവികയുടെ ഏറ്റവും അടുത്ത സുഹൃത്തായ അപർണയും ജീവയും വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. മാളവികക്കും വരൻ തേജസിനും വേണ്ടിയുള്ള വിവാഹ ആശംസകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.