മുണ്ടുടുത്ത് ആന പാപ്പാനായി മാറി ചക്കി; അച്ഛനെ പ്പോലെ തന്നെ മകളും ഒന്നാം തരം ആന പ്രേമി !! [വീഡിയോ] | Malavika Jayaram with Elephant

Malavika Jayaram with Elephant : മലയാളത്തിലെ പ്രിയ താര ദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും പ്രിയ പുത്രിയാണല്ലോ മാളവിക ജയറാം. മകൻ കാളിദാസ് അഭിനയ ലോകത്ത് സജീവമാണെങ്കിലും സിനിമയിൽ ഒന്നും മുഖം കാണിക്കാതെ തന്റെ പാഷനുമൊത്ത് ജീവിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ചക്കി. സിനിമയേക്കാൾ ഉപരി മോഡലിങ്ങിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്.

ഒരു താരപുത്രി എന്ന നിലയിൽ അറിയപ്പെടാതെ സ്വന്തം നിലയിൽ അറിയപ്പെടാനാണ് താരം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം പലപ്പോഴും കിടിലൻ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. പരസ്യ മോഡൽ എന്നതിലുപരി താരത്തിന്റെ തമിഴ് ആൽബം സോങ് ഈയിടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എപ്പോഴാണ് വരുന്നത് എന്ന ചോദ്യത്തിന് താൻ അടുത്തൊന്നും സിനിമയിലേക്ക് ഇല്ല എന്നായിരുന്നു ഒരു അഭിമുഖത്തിൽ താരത്തിന്റെ മറുപടി.

Malavika
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അച്ഛൻ ജയറാമിനെ പോലെ താനും ഒരു ആന പ്രാന്തിയാണ് എന്ന് താരം ഒരു അഭിമുഖത്തിൽ വച്ച് പറയുകയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈയൊരു വാക്കിനെ അർത്ഥമാക്കും തരത്തിലുള്ള ഒരു വീഡിയോയുമായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് മാളവിക. നാടൻ മുണ്ടും ഷർട്ടുമിട്ട് ആന പാപ്പാൻ ലുക്കിൽ ആനയുമൊത്ത് നടന്നുവരുന്ന ഒരു വീഡിയോയായിരുന്നു താരം പങ്കു വച്ചിരുന്നത്.

ആനയുടെ കഴുത്തിലെ ചങ്ങലയിൽ പിടിച്ചുകൊണ്ട് ആനത്തോട്ടിയും കയ്യിലേന്തിയുള്ള ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. “ആനച്ചന്തം” എന്ന ജയറാം സിനിമയിൽ ജി വേണുഗോപാൽ ആലപിച്ച ” സ്വർണ്ണമല്ലി പൂവുതിർന്നു”.. എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈയൊരു വീഡിയോക്ക് താഴെ ആരാധകരുടെ രസകരമായ പല പ്രതികരണങ്ങളും കാണാവുന്നതാണ്.

You might also like