മലാലയുടെ പ്രണയം പൂവണിഞ്ഞു! 😍 ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ നോബൽ സമ്മാനം നേടിയ മലാല വിവാഹിതയായി.!! 😍🔥

സോഷ്യൽ മീഡിയ കോളങ്ങളിൽ ഇപ്പോൾ നിറയുന്നത് നോബൽ സമ്മാനജേതാവ് മലാല യൂസഫ്സായുടെ വിവാഹവാർത്തയാണ്. അസ്സർ ആണ് മലാലയുടെ വരന്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ ജനറല്‍ മാനേജരാണ് അസ്സർ. മലാല തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വരൻറെ പേരുമാത്രമാണ് മലാല സോഷ്യൽ മീഡിയയിൽ കുറിച്ചത്. മറ്റു വിവരങ്ങളൊന്നും മലാലയുടെ

ട്വീറ്റിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2012 ൽ പാക് താലിബാൻ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണ് മലാലയ്ക്ക് ലോകശ്രദ്ധ ലഭിച്ചത്. അന്ന് മലാലയുടെ പ്രായം പതിനഞ്ച് വയസായിരുന്നു. ഇംഗ്ലണ്ടിലെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച മലാല അവിടെനിന്നു തന്നെ ബിരുദം നേടുകയായിരുന്നു. 2014 ൽ തന്റെ പതിനേഴാം വയസിലാണ് മലാല നോബൽ

സമ്മാനത്തിന് അർഹയായത്. നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇന്ന് മലാല. വിവാഹവാർത്ത അറിയിച്ചുകൊണ്ട് മലാല കുറിച്ചതിങ്ങനെ “ഇന്ന് എന്റെ ജീവിതത്തിലെ ഏറെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും പുതിയ ജീവിതത്തിലേക്ക് ഒന്നിക്കാൻ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങുകളോടെ നിക്കാഹ് നടത്തി. എല്ലാവരും ഞങ്ങള്‍ക്കായി

പ്രാര്‍ഥിക്കണം,” മലാലയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ആശംസകളറിയിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്നുണ്ട്. പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങളും ആശംസകളറിയിച്ച് എത്തിയിട്ടുണ്ട്. ഫിലോസഫി , പൊളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിരുദധാരിയാണ് മലാല. നോബൽ സമ്മാനത്തിന് പുറമെ മറ്റനേകം അവാർഡുകളും മലാലയെ തേടിയെത്തിയിരുന്നു.

Rate this post
You might also like