കണ്ണൂരിലെ ബീഫ് വരള! ബീഫ് ഇങ്ങനെ ഒരു തവണ കറിവെച്ചു നോക്കൂ.. ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ.!! | Malabar Style Beef Roast

Malabar Style Beef Roast Malayalam : കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള.. നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്,

അരകപ്പ് ചെറിയുള്ളി, അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് ബലം പ്രയോഗിച്ചു തന്നെ തിരുമ്മി യോജിപ്പിക്കുക. ഇതിനി ഒരു പ്രഷർ കുക്കറിലേക്കിട്ട് അരകപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ചു വെച്ച് 6 വിസിൽ വരെ വേവിക്കുക. ഈ സമയം ഇതിലേക്കുള്ള മസാല പൊടികൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെക്കുക.

Malabar Style Beef Roast
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കുരുമുളകിട്ട് ചൂടാക്കുക. ശേഷം പെരുംജീരകം, 2 ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേത്ത് മൂപ്പിച്ചിറക്കി വെക്കുക. ഇത് തണുത്തശേഷം പൊടിച്ചെടുക്കുക. അപ്പോഴേക്കും ബീഫ് വെന്തിട്ടുണ്ടാകും. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, അരടീസ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് ചേർത്തിളക്കി 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. തക്കാളി തവി വെച്ച് ഉടച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് മസാലപ്പൊടി ചേർത്ത് മിക്സ്‌ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണൂ. Video Credit : Kannur kitchen

You might also like