ആദ്യമായി മകളുടെ മുഖ൦ ആരാധകരെ കാണിച്ച് സൗഭാഗ്യ; കുഞ്ഞിന് നൽകിയ മനോഹരമായ പേരും വിശേഷങ്ങളും പങ്കുവെച്ച് താരം.!!

കാത്തിരിപ്പിനൊടുവിൽ ടിക് ടോക് വീഡിയോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ സൗഭാഗ്യ വെങ്കിടേശിനും അർജുൻ സോമശേഖറിനും ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. പെൺകുട്ടി ജനിച്ച വിവരം സൗഭാഗ്യയുടെ അമ്മയും നർത്തകിയും അഭിനേതാവുമായ താരാ കല്യാണ്‍ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം

ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ സൗഭാഗ്യം കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയിലേക്ക് ഞങ്ങൾക്ക് ജീവിക്കാൻ നിങ്ങൾ തന്ന പ്രാർത്ഥനയും സ്നേഹത്തിനും ഒരുപാട് നന്ദി എന്ന അടിക്കുറിപ്പിന് ഒപ്പമാണ് സൗഭാഗ്യ കുഞ്ഞിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുദർശന അർജുൻ ശേഖർ എന്നാണ് കുട്ടിക്ക് പേര് നൽകിയിട്ടുള്ളത്. ചിത്രം ഇതിനോടകം

തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുണ്ട്. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പില്‍ ഗർഭകാലം മുതലുളള ഓരോ ചെറിയ ചെറിയ സന്തോഷങ്ങളും ആഘോഷങ്ങളും സൗഭാഗ്യയും അർജുനും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് കുടുംബത്തിനൊപ്പം തന്നെ ആരാധകരും ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു.

പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയത്തും നിറവയറുമായി അർജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസവത്തിനായി ആശുപത്രി റൂമിനുള്ളിൽ പ്രവേശിച്ച ശേഷവും നൃത്തം കൈവിടാതെ സൗഭാഗ്യ. നേരത്തെ നിറവയറുമായി ഭർത്താവ് അർജുനൊപ്പം മഴയത്തുൾപ്പെടെ നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe