രുദ്രനെ കൈപിടിച്ചു നടത്തുന്ന അമ്മ സംവൃത! 😍 മക്കൾക്കൊപ്പം കുടുംബ ജീവിതം ആസ്വദിച്ച് മലയാളികളുടെ സ്വന്തം സംവൃത.!!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സംവൃതാ സുനിൽ. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ കടന്നുകൂടിയ പ്രിയപ്പെട്ട നടി. അഭിനയരംഗത്ത് സജീവമായ സമയത്താണ് താരം വിവാഹിതയാകുന്നതും സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതും. ഇടയ്ക്ക് സിനിമയിൽ തിരികെ എത്തിയിരുന്നെങ്കിലും അത്ര സജീവമായിരുന്നില്ല. എന്ത് തന്നെയായാലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള

ഇഷ്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എന്നും ഇഷ്ടമാണ്. അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ താരം തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഇക്കഴിഞ്ഞ ഇടയ്ക്ക് പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ച

ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധി ആഘോഷിക്കുന്ന സംവൃതയും കുടുംബവുമാണ് വീഡിയോയിലുള്ളത്. മകളെ കൈപിടിച്ചു നടത്തുന്നതും, മകനൊപ്പം ഓടിക്കളിക്കുകയും ചെയ്യുന്ന സംവൃത തന്റെ പ്രിയതമനൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. താരം കുടുംബ ജീവിതം നന്നായി ആസ്വദിക്കുന്നുണ്ടെന്നു തന്നെയാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. രണ്ടു മക്കളാണ് സംവൃതയ്ക്ക് ഉള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് താരത്തിന് രണ്ടാമത് ഒരു കുഞ്ഞു കൂടി പിറന്നത്. രുദ്ര എന്ന് പേര് ഇട്ട കുഞ്ഞിനെ സംവൃത തന്നെയാണ് ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ലാൽജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെയാണ് അഭിനയ രംഗത്തേക്ക് സംവൃത സുനിൽ എത്തിയത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും താരത്തിൻ്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

5/5 - (1 vote)
You might also like