Mahindra Thar : ഗുരുവായൂരപ്പന് കാണിക്കായി പുത്തൻ ഥാർ; ഗുരുവായൂര്‍ നടയ്ക്കല്‍ പുതിയ എസ്​.യു.വി ഥാർ കാണിക്കയായി നൽകി മഹീന്ദ്ര കമ്പനി.!!

New Thar Gifted to guruvayur Temple

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷനായ എസ്.യു.വി. മോഡലായ ഥാര്‍ ഗുരുവായൂരപ്പന് കാണിക്കായി നൽകിയിരിക്കുകയാണ് മഹീന്ദ്ര കമ്പനി. ചുവപ്പ് നിറത്തിലുള്ള ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുള്ള പുത്തൻ ഥാറാണ് കണ്ണന് കാണിക്കയായി നൽകിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലെ മേധാവിയായ ആര്‍.വേലുസ്വാമി വാഹനത്തിന്റെ താക്കോല്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന് കൈമാറിയിരിക്കുകയാണ്. ഡീസൽ ഓപ്ഷനുള്ള ഈ ഥാർ വിപണിയില്‍ ഏകദേശം 13 മുതല്‍ 18 ലക്ഷം വരെ വിലയാണ് ഈ വണ്ടിക്കുള്ളത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe