മഹറായി വീൽചെയർ, ഫാത്തിമയ്ക്ക് ചിറകായി ഇനി ഫിറോസ്! 😍😍 വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു..

മുസ്ലിംമതവിശ്വാസപ്രകാരമുള്ള വിവാഹങ്ങളിൽ പെൺകുട്ടിക്ക് മഹർ കൊടുക്കുക പതിവാണ്. സാധാരണ സ്വർണമാണ് മഹറായി കൊടുക്കുക പതിവ്. എന്നാൽ വീൽചെയർ മഹാറായി കൊടുത്തുകൊണ്ട്‌ തന്റെ പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ലക്ഷദ്വീപ് കല്പേനി സ്വദേശി ഫിറോസ് നെടിയത്ത്‌. കോഴിക്കോട് സ്വദേശി ഫാത്തിമ അസ്ലയാണ് ഫിറോസിന്റെ വധു. കാലിന് സ്വാധീനക്കുറവുള്ള ഫാത്തിമയ്ക് വീൽചെയർ ജീവിതത്തിലേക്കുള്ള വഴിയാണ്.

“വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന ജീവിത പങ്കാളി വന്നപ്പോൾ എന്റെ ആ സ്വപ്നം സത്യമായി.. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്..

അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്”, ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു. ഒരു വാട്സാപ് ഗ്രൂപ് വഴിയാണ് ഫിറോസും, ഫാത്തിമയും പരിചയപ്പെടുന്നത്. സൗഹൃദം മെല്ലെമെല്ലെ പ്രണയത്തിലേക്ക് എത്തിയെങ്കിലും കാലങ്ങൾ കഴിഞ്ഞാണ് രണ്ടുപേരും നേരിൽ കാണുന്നത്.

ആകെ പ്രണയിച്ച ഒരു വർഷത്തിൽ ആകെ മൂന്നോ നാലോ തവണയാണ് തങ്ങൾ ആകെ നേരിൽ കണ്ടതെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിക്കുന്നു. ആദ്യം കണ്ടപ്പോൾത്തന്നെ രണ്ടുപേർക്കും പരസ്പരം ഇഷ്ടമാവുകയും പിന്നീട് നിരന്തരം ഫോണിൽക്കൂടി സംസാരിച്ചു ബന്ധം വളരുകയുമാണ് ഉണ്ടായത്. ഹോമിയോപതി വിദ്യാർത്ഥിയും എഴുത്തുകാരിയുമാണ് ഫാത്തിമ അസ്‌ല. ‘നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടി’ എന്ന പേരിൽ ഫാത്തിമ ഒരു പുസ്തകം പുറത്തിറക്കിട്ടുണ്ട്. ‘ഓഷൻ ബ്ലൂ ആർട് സ്പേസ്’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും, ആർട് ടീച്ചറുമാണ് ഫിറോസ് നെടിയത്ത്‌.

Rate this post
You might also like