അപൂർവങ്ങളിൽ അപൂർവ്വമായ ദൃശ്യവിസ്മയം, കാലമേ.. ഇനി പിറക്കുമോ മാഡ് മാക്സ് ഫ്യൂരി റോഡിനെ പോലെയൊരു സിനിമ? | Mad Max: Fury Road Movie Review

Mad Max: Fury Road Movie Review Malayalam : ചില സിനിമകളെ എന്തു പറഞ്ഞാണ് നമ്മൾ വിശേഷിപ്പിക്കുക എന്നുള്ളത് നമുക്ക് തന്നെ ഒരു എത്തും പിടിയും കിട്ടാത്ത കാര്യമാണ്. അത്രയേറെ മനോഹരവും മികച്ചതുമായിരിക്കും ആ സിനിമ. ഒരുപക്ഷേ ആ സിനിമയെ കുറിച്ച് വർണ്ണിക്കാനും വിശദീകരിക്കാനും നമുക്ക് വാക്കുകളൊന്നും മതിയായെന്നു വരില്ല. അത്തരത്തിലുള്ള ഒരു സിനിമയാണ് MAD MAX : FURY ROAD (2015). അപൂർവങ്ങളിൽ അപൂർവ്വമായ, അത്ഭുതങ്ങളിൽ അത്ഭുതമായ ഒരു ദൃശ്യ വിസ്മയമാണ് ഈ സിനിമ. ഇനി ഇതുപോലെയൊരു അനുഭവം സമ്മാനിക്കുന്ന സിനിമ പിറക്കുമോ എന്നുള്ളത് സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന കാര്യമാണ്.

Mad Max Fury Road Movie

1979 ലാണ് ആദ്യ മാഡ് മാക്സ് പിറക്കുന്നത്. 2015-ൽ മാഡ് മാക്സ് ഫ്യൂരി റോഡ് പുറത്തിറങ്ങുമ്പോൾ സംവിധായകനായ ജോർജ് മില്ലറുടെ 30 വർഷത്തെ പ്രയത്നത്തിനാണ് ഫലം കണ്ടിട്ടുള്ളത്. അതായത് 30 വർഷത്തോളം ഈ സിനിമ നിർമ്മിക്കുന്നത് സ്വപ്നം കണ്ട് നടന്നിട്ടുണ്ട്. പ്രായക്കൂടുതലുള്ള മില്ലറിന് ഈ സിനിമ നല്ല രൂപത്തിൽ എത്തിക്കാൻ കഴിയുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു മാഡ് മാക്സ് ഫ്യൂരി റോഡ് ബോക്സ് ഓഫീസിലൂടെയും മികച്ച അനുഭവത്തിലൂടെയും സമ്മാനിച്ചത്.

സിനിമയുടെ കഥാസന്തുവിലേക്ക് വരുമ്പോൾ ഇമോർട്ടൽ ജോ എന്ന നേതാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഫ്യൂരിയോസയും കുറച്ച് സ്ത്രീകളുടെയും അതിജീവനത്തിന്റെ കഥയാണിത്. അവർക്കൊപ്പം ഈ പോരാട്ടത്തിലേക്ക് മാഡ് മാക്സ് എന്ന ഒരു യുവാവും ചേരുന്നു. ടോം ഹാർഡിയാണ് പ്രധാന കഥാപാത്രമായ മാക്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഫ്യൂരിയോസ ചാർലിസ് തെറോണാണ് അവതരിപ്പിച്ചിരിക്കുന്നത്.

Mad Max Fury Road Movie
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്താണ് ഈ സിനിമയുടെ പ്രത്യേകത? നേരത്തെ പറഞ്ഞതുപോലെ വർണ്ണിക്കാൻ ഒരല്പം ബുദ്ധിമുട്ടാണ്. കണ്ട് അനുഭവിച്ചു തന്നെ അറിയണം. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ, കാതടപ്പിക്കുന്ന, രോമാഞ്ചം ഉണ്ടാക്കുന്ന ശബ്ദങ്ങൾ, അത്ഭുതപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങൾ, ഇന്നുവരെ സിനിമകളിൽ കാണാത്ത വിഷ്വലുകൾ, ഒരു മിനിട്ടു പോലും മടുപ്പിക്കാത്ത കഥ പറച്ചിൽ.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര സവിശേഷത ഈ സിനിമക്കുണ്ട്. നിരവധി അത്ഭുതപ്പെടുത്തുന്ന വാഹനങ്ങൾ ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും.

150 വാഹനങ്ങളായിരുന്നു ഈ സിനിമക്ക് വേണ്ടി നിർമ്മിക്കപ്പെട്ടിരുന്നത്. അതിൽ സിനിമ അവസാനിച്ചപ്പോൾ 88 വാഹനം മാത്രമാണ് അവശേഷിച്ചത്. ബാക്കിയുള്ളതൊക്കെ സിനിമയ്ക്ക് വേണ്ടി തകർത്തു കളഞ്ഞു എന്നറിയുമ്പോൾ തന്നെ ഈ സിനിമയുടെ റേഞ്ച് എന്താണെന്ന് മനസ്സിലാവും. നായകനും നായികയും വില്ലനും ഒരുപോലെ അഴിഞ്ഞാടിയ ഈ സിനിമ ഇന്നും ലോകത്തിന് അത്ഭുതമാണ്. ഒട്ടേറെ ഓസ്കാറുകൾ ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.

Mad Max Fury Road Movie

മറ്റൊരു ലോകത്തെ തന്നെ ഈ സിനിമയിലൂടെ നിർമ്മിച്ചെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട കാര്യം ഈ സിനിമയിലെ ഭൂരിഭാഗം സീനുകളും യഥാർത്ഥത്തിൽ ഷൂട്ട് ചെയ്തതാണ് എന്നുള്ളതാണ്. ഗ്രാഫിക്സിന്റെ ഉപയോഗം വളരെക്കുറച്ചാണ് ഉപയോഗിച്ചിട്ടുള്ളത്. എങ്ങനെ ഈ സിനിമ ഇത്രയും പെർഫെക്ട് ആയി നിർമ്മിച്ചു എന്നുള്ളത് ഇന്നും അത്ഭുതമാണ്. ഈ സിനിമ അനുഭവിച്ചറിയാത്തവർ വളരെ കുറച്ചു പേരാണ് ഉള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷേ ഇനിയും കാണാത്തവർ, അവരുടെ ജീവിതത്തിൽ ലഭിച്ചേക്കാവുന്ന ഏറ്റവും വലിയ അനുഭവമാണ് മിസ്സ് ചെയ്യുന്നത്.

You might also like