യൂസഫലി വാക്ക് പാലിച്ചു : ഇനി ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടിൽ സമാധനത്തോടെ കിടന്നുറങ്ങാം വായ്പ അടവോ, ജപ്തിയോ ഓർത്ത് ഇനി കണ്ണുകളും നിറയില്ല.!! | Yusuff Ali

ഇനി സ്വന്തം വീട്ടിൽ സമാധനത്തോടെ ആമിന ഉമ്മയ്ക്ക് കിടന്നുറങ്ങാം വായ്പ അടവോ, ജപ്തിഭീഷണിയോ ഓർത്ത് ഇനി ഉമ്മയുടെ കണ്ണുകളും നിറയില്ല. പുരയിടം ജപ്തിഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകും എന്ന് ആ കുടുംബം ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല, ജീവിതത്തിൽ ഇങ്ങനെയരു ട്വിസ്റ്റ്. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ്

yusafali and amina

ആമിന ഉമ്മയും കുടുംബവും.. 6 വർഷം മുൻപ് ഇളയ മകളുടെ വിവാഹം നടത്താൻ വേണ്ടിയാണ് ഇവർ വീടിരുന്ന 9 സെന്റ് സ്ഥലം ഈടു വച്ച് കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. അടുത്ത കാലം വരെ കുറഞ്ഞ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചു കൊണ്ടിരുന്നു. എന്നാൽ ആമിന ഉമ്മയുടെ ഭർത്താവായ സെയ്തു മുഹമ്മദ് അസുഖ ബാധിതനായതോടെ വായ്പയടവ് മുടങ്ങി. ഇതോടെ പലിശയും മുതലും ഒക്കെയായി

ബാധ്യത കുന്നുകൂടി. തിരിച്ചടവു മുടങ്ങി ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലായി നിന്ന സമയത്താണ് ആമിനയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ കാണാൻ അവസരം ലഭിച്ചത്. ഹെലികോപ്റ്റർ അപകടം ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ ഞായറാഴ്ച എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് ചെന്നത്.

തിരിച്ച് പോകാനായി കാറിലേക്കു കയറുമ്പോഴാണ് യൂസഫലിയോട് ആമിനഉമ്മ തന്റെ വിഷമം അറിയിച്ചത്. ആമിന ഉമ്മയുടെ കയ്യിലെ തുണ്ടു കടലാസിൽ കുറിച്ച സങ്കടവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞ യൂസഫലി ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉമ്മയ്ക്ക് ഉറപ്പു നൽകിയാണ് മടങ്ഹിയത്. ഇന്നലെ തന്നെ ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കമുള്ള തുക അടച്ചു വായ്പ തീർത്ത ശേഷം 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും ആമിന ഉമ്മയ്ക്ക് കൈമാറുകയും ചെയ്യ്തു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe