തിരക്കിട്ട ജീവിതത്തിൽ നിന്നും ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്; പാരിസിൽ ചുറ്റി കറങ്ങി സുന്ദരി ലേഖയോടൊപ്പം എം ജി ശ്രീകുമാർ !! | M G Sreekumar & Lekha Sreekumar at Paris latest viral news malayalam

പാരീസ് : എംജി ശ്രീകുമാർ എന്ന ഗായകനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. മാന്ത്രിക ശബ്ദം കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന അതുല്യപ്രതിഭ. ഇദ്ദേഹം പാടുന്ന ഓരോ പാട്ടുകളും വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയം കീഴടക്കാറുള്ളത്. ഫാസ്റ്റ് സോങ്ങുകൾ പാടുന്നതിൽ എംജി ശ്രീകുമാറിനോളം പ്രതിഭ നേടിയ കലാകാരന്മാർ ഇല്ല എന്ന് തന്നെ പറയാം. വർഷങ്ങളായി സിനിമാലോകത്തും സംഗീത ലോകത്തും നിറസാന്നിധ്യമാണ് ഇദ്ദേഹം. നിരവധി ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് മുൻപിലേക്ക് എംജി ശ്രീകുമാർ എത്താറുണ്ട്.

ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിലെ എല്ലാ സീസണുകളിലും ജഡ്ജായി എംജി ശ്രീകുമാർ എത്തിയിരുന്നു. ഇപ്പോഴും നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലെ ജഡ്ജായി തിളങ്ങുകയാണ് എംജി ശ്രീകുമാർ. ടെലിവിഷനിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

M G Sreekumar & Lekha Sreekumar at Paris latest viral news malayalam

എംജി ശ്രീകുമാർ തന്റെ ഭാര്യയോടൊപ്പം ഈഫൽ ടവറിനു മുന്നിൽ നിൽക്കുന്ന ചിത്രമാണിത്. തിരക്കിട്ട ജീവിതത്തിനിടയിലെ ഒരു ഇടവേള അത് ആഘോഷകരമാക്കാൻ ആണ് എം ജി ശ്രീകുമാറും ഭാര്യയും പാരീസിൽ എത്തിയിരിക്കുന്നത്.രണ്ടായിരത്തിലാണ് താരം വിവാഹിതനാകുന്നത്. ലേഖ ശ്രീകുമാർ ആണ് ഭാര്യ. ഭാര്യയോടൊത്തുള്ള നിരവധി ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. ഇരുവരും തമ്മിലുള്ള ദാമ്പത്യം ആരാധകരിലും സന്തോഷം നിറയ്ക്കുന്നു.

പാരീസിലെ കിടിലൻ ലുക്കിൽ തന്നെയാണ് ഇരുവരും.കൂളിംഗ് ഗ്ലാസ് എല്ലാം അണിഞ്ഞ് മോഡേൺ ലുക്കിൽ നിൽക്കുന്ന ലേഖയുടെ ചുമലിൽ കൈവച്ചുകൊണ്ട്നിൽക്കുന്ന ശ്രീകുമാറിനെയാണ് ചിത്രത്തിൽ കാണുന്നത്. An evening in Paris , near Eiffel Tower,so cold here,3*degree, a short break from my work . Love you all.എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. Story highlight : M G Sreekumar & Lekha Sreekumar at Paris latest viral news malayalam

Rate this post
You might also like