രേഖക്ക് പിറന്നാൾ ഉമ്മകൾ നൽകി എം ജി… നിങ്ങളിങ്ങനെ ഒരു പൈനായിരം വർഷം അടിച്ച് പൊളിക്ക് എന്ന് ആരാധകർ!! | M G Sreekumar celebrated his wife Rekha’s Birthday

M G Sreekumar celebrated his wife Rekha’s Birthday : സംഗീതത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ പിന്നണിഗായകനാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറും ഭാര്യ ലേഖയും വിവാഹിതരായവരാണ് 15 വർഷത്തോളം ലിവിങ് ടു​ഗെതർ ആയി ജീവിച്ചതിനുശേഷം ആണ് ഇരുവരും വിവാഹിതരാകുന്നത്. തന്റെ പ്രിയതമ ലേഖയെ എം.ജി തന്നെയാണ് കണ്ടെത്തി തന്റെ പങ്കാളിയാക്കിയത്. ഇവരുടെ പ്രണയവും ലിവിങ് ടു​ഗെതർ ജീവിതവും വിവാഹവുമെല്ലാം മുമ്പും പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

രണ്ടായിരത്തിലായിരുന്നു എം.ജി ശ്രീകുമാറിന്റേയും ലേഖയുടേയും വിവാഹം.വിവാഹം കഴിഞ്ഞ് 22 വർഷം പിന്നിടുമ്പോഴും ആരംഭത്തിലുള്ള പ്രണയം ഇപ്പോഴും ഇരുവരുടേയും കണ്ണിൽ കാണാം.2000ൽ മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരുംപലവട്ടം തുറന്നുപറഞ്ഞിരുന്നു . സോഷ്യൽ മീഡിയയിൽ സജീവമായി ഇരുവരും പങ്കിടുന്ന എല്ലാ വിശേഷങ്ങളും പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുകയാണ് എം ജി ശ്രീകുമാർ.

M G Sreekumar
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഭാര്യക്കൊപ്പം ക്ഷേത്രദർശനം നടത്തുന്നതിന്റെയും യാത്രകളിൽ ഒന്നിച്ചുള്ള സന്തോഷമായ നിമിഷങ്ങളും ചേർത്താണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.നിരവധി താരങ്ങളും ആരാധകരുമെല്ലാം ലേഖയ്ക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. ലേഖയും ഫേസ്ബുക്കിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു..ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍. സന്തോഷവും സമാധാനവുമൊക്കെയായി എന്നും ദൈവം അനുഗ്രഹിക്കട്ടെ, ഒരുപാട് സ്‌നേഹം മാത്രം എന്നായിരുന്നു എംജി കുറിച്ചത്. നെല്ലുവായ ക്ഷേത്ര സന്ദര്‍ശനത്തിന്റെ

ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ലേഖയുടെ കവിളില്‍ ചുംബിക്കുന്നതിന്റെ ഫോട്ടോയും, പിറന്നാള്‍ ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. സമാധാനത്തോടെയാണ് ഞങ്ങള്‍ രണ്ടുപേരും ജീവിക്കുന്നത്. ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങൾ രണ്ടാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അങ്ങോട്ടോ ഇങ്ങോട്ടോ പരസ്പരം ഇതുവരെ നിയന്ത്രണങ്ങൾ വെച്ചിട്ടില്ല.എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്.എന്നെ അറിയാത്തവരാണ് എന്നെ അഹങ്കാരിയായി മുദ്ര കുത്തുന്നതെന്ന് മുന്‍പ് ലേഖ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

You might also like