മൂന്നേമുക്കാൽ ലക്ഷത്തിന്റെ ഒരു അടിപൊളി വീട്.. വീട് എന്ന സ്വപ്നം ഇനി നിങ്ങളുടെ കയ്യെത്തും ദൂരത്ത്.!! | Low Budget Beautiful Home Tour 3.75 lakhs

Low Budget Beautiful Home Tour 3.75 lakhs Malayalam : വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

350 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരു ഓപ്പൺ സിറ്റൗട്ട് ആണ് വീടിന് നൽകിയിരിക്കുന്നത്. വൈറ്റ് & ഗ്രേ കോമ്പിനേഷനിൽ ആണ് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ തീമുകൾ ചെയ്തിരിക്കുന്നത്. ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്.

Low Budget Beautiful Home Tour 3.75 lakhs 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്. ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. കോർട്ട്യാർഡിന്റെ തൊട്ടടുത്താണ് വീടിന്റെ പ്രയർ റൂം സെറ്റ് ചെയ്തിരിക്കുന്നത്.

വീട്ടിൽ ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്റൂമുകൾ ഉൾപ്പെടുന്നു. വളരെ നീറ്റ് & സിംപിൾ ഡിസൈനിൽ ആണ് ബെഡ്റൂമുകൾ മനോഹരമാക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു. ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് മൂന്നേമുക്കാൽ ലക്ഷം രൂപയാണ്. Video Credit : Stories by Iype Vallikadan

You might also like