ഇനി മാങ്ങ അച്ചാർ ഇടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ! ഇങ്ങനെ അച്ചാറിട്ടാൽ വർഷങ്ങളോളം കേടാവാതെ സൂക്ഷിക്കാം!! | Long Lasting Mango Pickle Recipe

Mango Pickle Recipe

Mango pickle is a popular and tangy condiment made from raw mangoes, spices, salt, and oil, commonly found in Indian households. The sourness of raw mango is perfectly balanced with the heat of red chili powder, the pungency of mustard seeds, and the earthy aroma of fenugreek. Traditionally sun-cured, the pickle matures over time, developing intense flavors that complement rice and flatbreads. Preserved in oil and salt, mango pickle can last for months if stored properly. It is cherished not only for its taste but also for the nostalgia and cultural connection it brings to many traditional meals.

Long Lasting Mango Pickle Recipe : മാങ്ങ അച്ചാർ എല്ലാവർക്കും ഇഷ്ടമല്ലേ? കേടുവരാതെ എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാൻ പറ്റുന്ന ഒരു മാങ്ങാ അച്ചാറിന്റെ റെസിപ്പിയാണിത്. വിനാഗിരി പോലും ചേർക്കാതെ ഉണ്ടാക്കുന്ന ഈ ഒരു അച്ചാർ ഏറ്റവും ടേസ്റ്റിയുമാണ് അതുപോലെ തന്നെ ഇത് ഒട്ടും തന്നെ കേടുവരാതെ കാലങ്ങളോളം സൂക്ഷിക്കാനും സാധിക്കും. ഇങ്ങനെ അച്ചാറിട്ടാൽ ഒരിക്കലും കേടുവരില്ല. വിനാഗിരി ചേർക്കാതെ നാവിൽ കപ്പലോടും രുചിയിൽ മാങ്ങാ അച്ചാർ തയ്യാറാക്കാം. സിമ്പിളായ ഈ ഒരു അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ.

Advertisement

Ingredient

  • Mango – 1 kg
  • Salt – 3 tablespoons
  • Mustard – 2 tablespoons
  • Fenugreek – 3/4 tablespoon
  • Garlic
  • Kaayam
  • Nallenna

മാങ്ങ നന്നായി തുടച്ച് വെള്ളത്തിന്റെ അംശം ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അത് ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക. ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്ത ശേഷം രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. മാങ്ങയിൽ നിന്ന് വെള്ളമെല്ലാം ഇറങ്ങി വന്നശേഷം ഇതിൽ നിന്നും മാങ്ങ മാത്രം എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് വീണ്ടും രണ്ടുമണിക്കൂർ വെയിലത്ത് വെച്ച് ഡ്രൈ ആക്കുക. മാങ്ങയിൽ നിന്ന് നേരത്തെ വന്ന വെള്ളം കളയാതിരിക്കുക, അത് നമുക്ക് ആവശ്യമുള്ളതാണ്. ഇനി കടുക് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടായശേഷം ഇതിലേക്ക് കടുക് ചേർത്ത് കൊടുത്ത് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക.

×
Ad

ശേഷം ഇതേ പാനിൽ തന്നെ ഉലുവയും ചേർത്ത് ഇതുപോലെ തന്നെ ഡ്രൈ റോസ്റ്റ് ചെയ്തു മാറ്റിവെക്കുക. ശേഷം ഇതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കുക. കുറച്ച് എണ്ണ മാറ്റിവെച്ച ശേഷം ഈ ഒരു നല്ലെണ്ണയിൽ കായം ചേർത്ത് സോഫ്റ്റ് ആക്കി എടുത്ത് അതും മാറ്റിവെക്കുക. ശേഷം കടുകിട്ട് പൊട്ടിക്കുക. പിന്നീട് വെളുത്തുള്ളി മുഴുവനോടുകൂടി തന്നെ ഇട്ടുകൊടുക്കുക. ഇനി ഇത് തീ ഓഫാക്കി എണ്ണ കുറച്ചൊന്നു ചൂടാറി കഴിഞ്ഞ ശേഷം നമുക്ക് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. പൊടികളായ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഡ്രൈ റോസ്റ്റ് ചെയ്തു വെച്ച കടുകും ഉലുവയും പൊടിച്ച് അതും ചേർത്ത് കൊടുക്കുക. കൂടെ തന്നെ കായം പൊടിച്ചതും ചേർത്തു കൊടുക്കേണ്ടതാണ് ഇനി ഇതെല്ലാം കൂടി മിക്സ് ചെയ്ത് നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം നേരത്തെ മാറ്റിവെച്ച ഉപ്പു വെള്ളം ഇതിൽ ഒഴിച്ചു കൊടുത്തു എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ഇത് പിറ്റേ ദിവസം എടുക്കുമ്പോഴേക്കും എണ്ണയെല്ലാം തെളിഞ്ഞു വന്നിട്ടുണ്ടാവും. വീണ്ടും ഇളക്കി യോജിപ്പിച്ച് ഒരു ചില്ല് കുപ്പിയിലേക്ക് ഇത് മാറ്റേണ്ടതാണ്. അതിനായി ആദ്യം തന്നെ നമ്മൾ നേരത്തെ മാറ്റി വെച്ചിരിക്കുന്ന നല്ലെണ്ണയിൽ നിന്ന് കുറച്ച് എണ്ണ എടുത്ത് ഒഴിച്ചു കൊടുത്തു ഗ്ലാസിന്റെ ഉള്ളിൽ മുഴുവൻ ആക്കുക. ശേഷം വേണം അച്ചാറിന്റെ ചേർക്കാൻ. വീണ്ടും മുകളിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു അടച്ചുവെക്കുക. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അച്ചാർ എങ്ങനെ അടച്ചു വെക്കണം എന്നിട്ട് വേണം ഇത് ഉപയോഗിക്കാൻ. Long Lasting Mango Pickle Recipe Credit : BeQuick Recipes

Long Lasting Mango Pickle Recipe

  • Use firm, unripe mangoes to prevent spoilage and retain crunch.
  • Dry mango pieces thoroughly to remove all moisture before mixing.
  • Sterilize jars and utensils to ensure a clean, bacteria-free environment.
  • Use rock salt or sea salt for better preservation.
  • Roast and cool spices before grinding to enhance aroma and longevity.
  • Store the pickle in mustard or sesame oil to act as a natural preservative.
  • Keep the pickle jar in sunlight for a few days to boost shelf life.

Read also : കൊതിയൂറും കിടിലൻ മംഗോ പപ്പാട്! പഴുത്ത മാങ്ങ കൂടുതലയാല്‍ ഇനി കളയരുതേ, ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Yummy Mango Papad Recipe

വായിൽ കപ്പലോടും രുചിയിൽ മാങ്ങ കാരറ്റ് വെള്ള അച്ചാർ! ലക്ഷക്കണക്കിന് ആളുകൾ കണ്ട് വിജയം ഉറപ്പിച്ച റെസിപ്പി!! | Mango Carrot Pickle Recipe

Mango PicklePickle RecipeRecipeTasty Recipes