എക്കാലത്തെയും മഹാനായ താരം എന്ന പദവി ഉറപ്പിക്കാൻ ഖത്തറിലേക്ക് പറക്കുന്ന ലയണൽ മെസ്സി.!!

കഴിഞ്ഞ ആഴ്ച ബ്രസീലിനെതിരെയുള്ള ലാറ്റിനമേരിക്കൻ യോഗ്യത മത്സരത്തിൽ മത്സരം സമനിലയായതോടെ അർജന്റീന വേൾഡ് കപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ലാറ്റിനമേരിക്കയിൽ നിന്നും ബ്രസീലിനു ശേഷം ഖത്തറിലേക്ക് യോഗ്യത നെടുന്ന രണ്ടാമത്തെ രാജ്യമായി അര്ജന്റീന മാറി. അര്ജന്റീന യോഗ്യത ഉറപ്പാക്കിയായതോടെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ അഞ്ചാം വേൾഡ് കപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണുള്ളത്.കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുമ്പോൾ കോപ്പ മേരിക്കയെ കുറിച്ചും ലോകകപ്പിനെ കുറിച്ചും മെസ്സി സംസാരിചു. “കോപ്പ അമേരിക്ക കിരീടം ഗംഭീരവും അവിശ്വസനീയവുമായിരുന്നു.

ഒരുപാട് തവണ അടുത്തിടപഴകിയിട്ടും നേടാനാകാതെ പോയത് കൊണ്ടാണ് കോപ്പ അമേരിക്ക വലിയ ലക്ഷ്യങ്ങളിൽ ഒന്നായി മാറിയത്. ലോകകപ്പിന് യോഗ്യത നേടുക എന്ന ഞങ്ങളുടെ ലക്ഷ്യം ഉജ്ജ്വലമായ രീതിയിൽ ഞങ്ങൾ പൂർത്തിയാക്കി. ഇപ്പോൾ ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു” മെസ്സി പറഞ്ഞു. ലോകകപ്പിൽ അർജന്റീനയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും മെസ്സി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ ഇപ്പോൾ വളരെ നന്നായി കളിക്കുന്നുണ്ട് . ടീം വ്യത്യസ്തമായി പ്രവർത്തിക്കുകയും കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കുകയും ചെയ്യുന്നുണ്ട് . കോപ്പ അമേരിക്ക നേടിയത് ലോകകപ്പിനെ വളരെയധികം സഹായിക്കും .

എന്നാൽ കിരീട നേടാനുള്ള പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ എത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞങ്ങൾക്കറിയാം. ഓരോ ഗെയിമിലും ഞങ്ങൾ ചെയ്യുന്നത് പോലെ മത്സരിക്കുന്നത് തുടർന്നാൽ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ എത്തിച്ചേരാൻ ഞങ്ങൾക്ക് സാധിക്കും” മെസ്സി കൂട്ടിച്ചേർത്തു.”സ്പെയിനിനൊപ്പം അല്ലെങ്കിൽ ആരുമായും. മറ്റൊരു ഫൈനൽ കളിക്കാനും മറ്റൊരു ലക്ഷ്യം നേടാനും ഞാൻ ആഗ്രഹിക്കുന്നു” ലോകകപ്പിൽ സ്പെയിനിനെതിരായ അർജന്റീന ഫൈനലിൽ കളിക്കുന്നതിനെക്കുറിചുള്ള ചോദ്യത്തിന് മറുപടിയായി മെസ്സി പറഞ്ഞു.

2022 ഖത്തറിലേക്ക് പോകുന്നത് മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരമായിരിക്കും, മത്സരം മിഡിൽ ഈസ്റ്റിലേക്ക് കടക്കുമ്പോൾ അർജന്റീന നായകൻ 35 വയസ്സ് കഴിഞ്ഞിരിക്കും. 2022 ഖത്തറിന് ശേഷമുള്ള അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ലയണൽ മെസ്സിക്ക് 39 വയസ്സ് തികയും. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനെന്ന പദവിയിലേക്ക് ഒരു വേൾഡ് കപ്പ് അകലെയാണ് മെസ്സി.2022 ലെ ലോകകപ്പിന് പോകുന്ന ലയണൽ മെസ്സിയുടെ ശരിയായ ദിശാബോധവും വ്യക്തിഗത മിടുക്കും ഉള്ളതിനാൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിലാവും അർജന്റീനയുടെ സ്ഥാനം.

2006 ൽ ജര്മനിയിൽ നടന്ന വേൾഡ് കപ്പിലാന് ലയണൽ മെസ്സി ആദ്യമായി പങ്കെടുക്കുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച മെസ്സി ഒരു ഗോൾ നേടുകയും ഒന്നിന് അവസരം ഒരുക്കുകയും ചെയ്തു. 2010 ൽ സൗത്ത് ആഫ്രിക്കയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു അസ്സിസ്റ് മാത്രം രേഖപ്പെടുത്താൻ മെസ്സിക്ക് സാധിച്ചുള്ളൂ. 2014 ൽ ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു .2018 ൽ നാലു മത്സരങ്ങളിൽ നിന്നും 2 അസിസ്റ്റും 1 ഗോളും നേടി.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe