വിവാഹശേഷം പുതിയ സന്തോഷം പങ്കുവച്ച് ആലീസും സജിനും ലൈവിൽ! 😍 വിവാഹ ശേഷം ആദ്യമായി ലൈവിൽ ആലീസും സജിനും.!! 😍🔥 [വീഡിയോ]

സോഷ്യൽ മീഡിയ ആഘോഷിച്ച വിവാഹ വാർത്തയാണ് ആലീസ് ക്രിസ്റ്റിയുടെ. പല സീരിയലിലൂടെ ജനങ്ങൾക്ക് പ്രിയപ്പെട്ട നടിയാണ് ആലീസ് ക്രിസ്റ്റി. വിവാഹത്തോടനുബന്ധിച്ച് നടന്ന എല്ലാ ചടങ്ങുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഹൽദി, മെഹന്തി തുടങ്ങിയ ചടങ്ങുകൾ ആലീസ് ക്രിസ്റ്റിയും വരനായ സജിനും സോഷ്യൽ മീഡിയ വഴി പ്രേക്ഷകരോട് പങ്ക് വെച്ചിരുന്നു. വിവാഹ ശേഷം

നവദമ്പതികൾ ആദ്യമായി ലൈവിൽ വന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇരുവരും ഒരു റിസപ്ഷൻ നടത്തുന്നുണ്ട്. ഈ വിവരം അറിയിച്ചു കൊണ്ടായിരുന്നു താരങ്ങളുടെ ലൈവ്. കൂടാതെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത കൂടി ഇരുവരും ലൈവിൽ പറഞ്ഞു. വിവാഹത്തിൻ്റെ അന്ന് തന്നെ ആലീസ് ക്രിസ്റ്റിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു ലക്ഷം ഫോളോവേഴ്‌സ് ആയി

കഴിഞ്ഞിരിക്കുകയാണ്. കൂടാതെ, യൂ ട്യൂബിലും ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് കടന്നിരിക്കുകയാണ്. ഈ സന്തോഷ വാർത്ത പറയുന്നതിനോടൊപ്പം പ്രേക്ഷകരോടുള്ള നന്ദിയും ഇരുവരും അറിയിച്ചു. നവംബർ പതിനെട്ടിനായിരുന്നു ആലീസ് ക്രിസ്റ്റിയുടെയും സജിൻ്റെയും വിവാഹം. താരങ്ങളുടെ വിവാഹ ചടങ്ങുകൾ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഹൽദി മെഹന്തി ബ്രൈഡ് ടു ബീ

എന്നിങ്ങനെ എല്ലാ ചടങ്ങുകളുടെയും വിവരങ്ങൾ താരങ്ങൾ തന്നെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ചിരുന്നു. വളരെ വൈറലായ വിവാഹത്തിൻ്റെ വസ്ത്രങ്ങളും മേക്കപ്പും ഉൾപ്പടെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇരുപത് ദിവസം എടുത്താണ് താരത്തിൻ്റെ ഗൗൺ ഡിസൈൻ ചെയ്തത്. കൂടാതെ താരത്തിൻ്റെ മേക്കപ്പ് സ്വന്തമായി തന്നെയാണ് താരം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Rate this post
You might also like