കിച്ചുവിനൊപ്പം ലിപ് ലോക്ക് ചെയ്‌തപ്പോൾ എന്റെ ഭർത്താവ് നാണം കെട്ടവനും നട്ടെലില്ലാത്തവനുമായി; പൊട്ടിത്തെറിച്ച് ദുർഗ്ഗ ലൈവിൽ.!! [വീഡിയോ]

മലയാള സിനിമയിലെ പുതുമുഖ നായികമാരിൽ പ്രമുഖയാണ് ദുർഗ കൃഷ്ണ. 2017 ൽ വിമാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് പ്രേതം, ലവ് ആക്ഷൻ ഡ്രാമ, കുട്ടിയമ്മ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കുടുക്ക് 2025 ആണ്. മികച്ച നർത്തകികൂടിയായ താരം ഡാൻസ് റീലുകളിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതയാണ്.

കുടുക്ക് 2025 ലെ ഗാനരംഗങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മാരൻ എന്ന് തുടങ്ങുന്ന ഗാനത്തിൽ നടൻ കൃഷ്ണശങ്കറും ഒത്തുള്ള താരത്തിന്റെ liplock scene സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായിരുന്നു. വളരെ മോശം രീതിയിലുള്ള പ്രതികരണമാണ് ഈ ഗാനരംഗത്തിന് താരത്തിന് ആരാധകരുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്. ദുർഗയുടെ ഭർത്താവ് അർജുന് എതിരെയും മോശം പരാമർശങ്ങളുമായി

നിരവധിപേർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയുമായി ദുർഗ കൃഷ്ണ തന്നെ നേരിട്ട് ലൈവിൽ എത്തിയിരിക്കുകയാണ്. തനിക്കും ഭർത്താവിനും എതിരെ മോശം പരാമർശം നടത്തിയവർക്കെതിരെ വളരെ രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. മലയാള സിനിമയിൽ നായകൻമാർ liplock രംഗങ്ങളിൽ അഭിനയിക്കുമ്പോൾ അത് ഹീറോയിസവും നായികമാർ

ചെയ്യുമ്പോൾ അതുമോശം കാര്യവുമായി കരുതുന്നത് എന്തുകൊണ്ടാണ് എന്ന് താരം ചോദിച്ചു. തന്റെ ജോലി അഭിനയം ആണെന്നും അത് ഇനിയും തുടരുമെന്നും തന്റെ ഭർത്താവിന് തന്നെക്കുറിച്ചും ചെയ്യുന്ന ജോലിയെക്കുറിച്ച് കൃത്യമായി അറിവുള്ള ആളാണെന്നും താരം പറഞ്ഞു. തന്റെ സിനിമകൾ ഇഷ്ടമില്ലാത്തവർ അത് കാണേണ്ടെന്നും വീട്ടിൽ ഇരിക്കുന്നവരെ കുറിച്ച് മോശമായി പറയാൻ ആർക്കും അവകാശമില്ലെന്നും താരം പറഞ്ഞു.

Rate this post
You might also like