
അമേരിക്കൻ മരുമകളുടെ ആദ്യ വിഷു! അമേരിക്കക്കാരി ആണെങ്കിലും നമ്മുടെ സദ്യ ഒക്കെ ഇഷ്ടമായി എന്ന് ലിസി.!! | Lissy Priyadarshan Daughter In Laws First Vishu Celebration Viral Entertainment News Malayalam
Lissy Priyadarshan Daughter In Laws First Vishu Celebration Viral Entertainment News Malayalam
Lissy Priyadarshan Daughter In Laws First Vishu Celebration Viral Entertainment News Malayalam : മലയാള സിനിമ പ്രേക്ഷകർ ഇഷ്ടപെട്ടിരുന്ന നായികമാരിൽ ഒരാളായിരുന്നു ലിസി. മലയാള സിനിമകളിലൂടെ മാത്രമല്ല തമിഴ് തെലുങ്ക് ചിത്രങ്ങളിലെ താരത്തിന്റെ അഭിനയവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. 1982ൽ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് ലിസി സിനിമാ രംഗത്തേക്ക് ചുവട് വച്ചത്. ഓടരുതമ്മാവ ആളറിയാം, മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, താളവട്ടം, വിക്രം, ചിത്രം എന്നിവ ലിസി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ചില ചിത്രങ്ങളാണ്.
സിനിമ സംവിധായകനായ പ്രിയദർശൻ ആയിരുന്നു ലിസിയുടെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് കല്യാണി പ്രിയദർശനും സിദ്ധാർത്തും. അമ്മയെയും അച്ഛനെയും പോലെ സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് കല്യാണി പ്രദർശൻ. കല്യാണി പ്രിയദർശന്റേതായ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്താൻ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ലിസി തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മരുമകൾക്കൊപ്പം വിഷു ആഘോഷിക്കുന്ന ലിസിയുടെ ചിത്രങ്ങളാണ് ഇവ. സിദ്ധാർത്ഥിന്റെ ഭാര്യ മെലനിയുടെ ആദ്യ വിഷു ആണിത്. എന്റെ മരുമകൾ മെലനിയുടെ ആദ്യത്തെ വിഷു എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറുമാണ് മെലനി. സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തി പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി മേലനി ജോലി ചെയ്തിരുന്നു.”എന്റെ മരുമകളുടെ ആദ്യത്തെ വിഷു!!
മെലനി (ഞങ്ങൾ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്”, എന്നാണ് ലിസിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും മെര്‍ലിനുമായുള്ള വിവാഹം കേരളീയ ആചാര പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് നടന്നത്. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായ ഈ വിവാഹ ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്.