അഞ്ചാമത്തെ വേൾഡ് കപ്പിൽ കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലയണൽ മെസ്സിക്കാവുമോ.?

ഫുട്ബോൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന സൂപ്പർ ക്ലാസിക്കോ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. മത്സരം സമനിലയായതോടെ അർജന്റീന വേൾഡ് കപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ലാറ്റിനമേരിക്കയിൽ നിന്നും ബ്രസീലിനു ശേഷം ഖത്തറിലേക്ക് യോഗ്യത നെടുന്ന രണ്ടാമത്തെ രാജ്യമായി അര്ജന്റീന മാറി. അര്ജന്റീന യോഗ്യത ഉറപ്പാക്കിയായതോടെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ അഞ്ചാം വേൾഡ് കപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണുള്ളത്. മെസ്സിക്ക് മുമ്പ് നാലു പേര്‍ മാത്രമാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ ഗോള്‍കീപ്പര്‍മാരാണ്. ആദ്യത്തെയാണ് മെക്‌സിക്കന്‍ ഗോള്‍കീപ്പറായിരുന്ന അന്റോണിയോ ഫെലിക്‌സ് കാര്‍ബഹാലാണ്.

1955 മുതല്‍ 1966 വരെയുള്ള അഞ്ചു ലോകകപ്പുകളില്‍ അദ്ദേഹം മെക്‌സിക്കോയ്ക്കായി ഗോള്‍വല കാത്തു. രണ്ടാമത്തെ ഗോള്‍കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണാണ്. 1998 മുതല്‍ 2014 വരെ ലോകപ്പ് കളിച്ച ഇറ്റാലിയന്‍ ടീമില്‍ ബഫണ്‍ അംഗമായിരുന്നു. അഞ്ച് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും 1998-ലെ തന്റെ ആദ്യ ലോകകപ്പില്‍ കാര്യമായ അവസരങ്ങളൊന്നും തന്നെ താരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ 2006-ലെ തന്റെ മൂന്നാമത്തെ ലോകകപ്പില്‍ കിരീടം നേടാന്‍ അദ്ദേഹത്തിനായി. 1982 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ കളിച്ച ജര്‍മനിയുടെ ലോഥര്‍ മത്തേവൂസാണ് ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ താരം. 1990-ല്‍ കിരീടം നേടിയ പശ്ചിമ ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഇദ്ദേഹം.

ലോകകപ്പ് ജയത്തിനു പിന്നാലെ 1991-ലെ ബാലണ്‍ദ്യോറും അദ്ദേഹത്തെ തേടിയെത്തി.2002 മുതല്‍ 2018 വരെ തുടര്‍ച്ചയായി ലോകകപ്പുകളില്‍ കളിച്ച മെക്‌സിക്കോയുടെ തന്നെ റാഫേല്‍ മാര്‍ക്വസ് അല്‍വാരെസാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ച മൂന്നാമത്തെയാള്‍. 2006 ൽ ജര്മനിയിൽ നടന്ന വേൾഡ് കപ്പിലാന് ലയണൽ മെസ്സി ആദ്യമായി പങ്കെടുക്കുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച മെസ്സി ഒരു ഗോൾ നേടുകയും ഒന്നിന് അവസരം ഒരുക്കുകയും ചെയ്തു. 2010 ൽ സൗത്ത് ആഫ്രിക്കയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും ഒരു അസ്സിസ്റ് മാത്രം രേഖപ്പെടുത്താൻ മെസ്സിക്ക് സാധിച്ചുള്ളൂ. 2014 ൽ ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.

2018 ൽ നാലു മത്സരങ്ങളിൽ നിന്നും 2 അസിസ്റ്റും 1 ഗോളും നേടി. മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഞ്ചാം വേൾഡ് കപ്പ് കളിയ്ക്കാൻ സാധിക്കുമോ എന്നറിയാൻ പ്ലെ ഓഫ് മത്സരങ്ങൾ നടക്കുന്ന മരിച്ച വരെ കാത്തിരിക്കണം. സെർബിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന്റെ അവസാന മിനിറ്റിൽ പോർച്ചുഗലിന് അവരുടെ യോഗ്യതാ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നാടകീയമായി നഷ്ടപ്പെട്ടു.ഇതോടെ അവർ പ്ലെ ഓഫ് എന്ന കുഴിയിലേക്ക് വീഴുകയും ചെയ്തു.റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടും, യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും ,ഇബ്രാഹിമോവിച്ചിന്റെ സ്വീഡനും എല്ലാം പ്ലെ കടമ്പ കടന്നാൽ മാത്രമേ ഖത്തറിൽ എതാൻ സാധിക്കു. നോർവേ പുറത്തായതോടെ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിന്റെ വേൾഡ് കപ്പ് സ്വപ്‌നങ്ങൾ അവസാനിച്ചു. ലൂയി സുവാരസിന്റെ ഉറുഗ്വേയുടെ ലോകകപ്പ് സ്വപ്നങ്ങളും തുലാസിലാണ്

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe