ഒറ്റയ്ക്ക് വാടാ.. കലിതുള്ളി വന്ന പോത്തുകളെ ഭയന്ന് കാട്ടിലെ രാജാവ് ചെയ്തത് കണ്ടോ.? വീഡിയോ വൈറൽ.!! | Lion climbing on a tree to save his life Video Goes Viral

കാട്ടിലെ രാജാവ് അത് സിംഹം മാത്രമാണ് എന്നാണല്ലോ നാം കഥകളിലൂടെയും മറ്റും കേട്ടു പരിചയിച്ചിട്ടുള്ളത്. തന്റെ ശത്രുവിനെക്കാൾ ശൗര്യവും അവയെ ആക്രമിക്കാനുള്ള ശക്തിയും ഒരു രാജാവിന് ഉണ്ടാകേണ്ട പ്രൗ ഢിയും ഉള്ളതിനാലാകാം സിംഹത്തെ രാജാവായി വാഴ്ത്തുന്നത്. മാത്രമല്ല തന്റെ ഇരയെ അതിവേഗം കീഴ് പ്പെടുത്തുന്നതും അവയെ ഭക്ഷിക്കുന്നതുമായ സിംഹങ്ങളുടെ നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ കാണാവുന്നതാണ്. എന്നാൽ പ്രജകൾ രാജാവിനെ ഭയക്കുന്നതിനു പകരം

പ്രജകളെ രാജാവിന് ഭയക്കേണ്ട ഒരു അവസ്ഥ വന്നാലോ? അത്തരത്തിൽ ഒരു അവസ്ഥ യിൽ എത്തിപ്പെട്ട ഒരു സിംഹത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. പോത്തിൻ കൂട്ടങ്ങളിൽ നിന്നും രക്ഷ പ്പെടാനായി മരത്തിൽ വരെ കയറേണ്ടി വന്ന ഒരു സിംഹത്തിന്റെ വീഡിയോ ആയിരുന്നു ഇത്. തന്റെ ഇരക്കായി കാട്ടുപോത്തിൻ കൂട്ടത്തിൽ എത്തിയപ്പോൾ സിംഹം ഒരിക്കലും ഇത്തര ത്തിലൊരു അബദ്ധം പ്രതീക്ഷിച്ചിരുന്നില്ല.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by wild animal shorts (@wild_animal_shorts_)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അപകടം മനസ്സിലാക്കിയ കാട്ടുപോത്തിൻ കൂട്ടം സംഘടിതമായി നിലകൊള്ളുകയും ചെറുത്ത്‌ നിൽക്കുകയും ചെയ്തതോടെ സിംഹത്തിന് പ്രാണ രക്ഷാർത്ഥം മരത്തിൽ ഓടി കയറുക അല്ലാതെ മറ്റൊരു നിർവാഹവു മില്ലായിരുന്നു. വളരെ ഭയത്തോടെയാണ് ചെറിയൊരു മരത്തിൽ തന്റെ ജീവൻ രക്ഷിക്കാനായി സിംഹം വലിഞ്ഞു കയറിയത് എന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്.കുറേയേറെ സമയം കാട്ടുപോത്തിൻ കൂട്ടം മരത്തിനു താഴെ തന്നെ നിലകൊള്ളുന്നതിനാൽ ഏറെ തളർന്ന അവസ്ഥയിലാണ്

വീഡിയോയിൽ സിംഹം കാണപ്പെടുന്നത്. വൈൽഡ് അനിമൽസ് ഷോർട്സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കപെട്ട ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുക യായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേർ ഈ വീഡിയോ കാണുകയും പങ്കു വെക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല തന്നെ വെല്ലാൻ ആരുമില്ല എന്ന് നിനച്ചിരുന്ന ഈയൊരു സിംഹത്തി ന്റെ ഗതി ഏതൊരു ഭരണാധികാരികൾക്കും പാഠമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരു ദിവസം രാജാവിനേക്കാൾ ശക്തി പ്രജകൾക്ക് ആയിരിക്കുമെന്നും വീഡിയോക്ക് താഴെ കമന്റുകളിൽ കാണാൻ സാധിക്കുന്നതാണ്. Lion climbing on a tree to save his life Video Goes Viral

You might also like