കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നായിക ലിജോമോള്‍ വിവാഹിതയായി! 😍😍 ലിജോമോള്‍ ഇനി അരുണിന്റെ മണവാട്ടി! 😍😍

ഫ​ഹദ് ഫാസിൽ നായകനായെത്തിയ മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ലിജോ മോൾ. ആദ്യത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചതുകൊണ്ട് താരത്തിന് നിരവധി അവസരങ്ങൾ പിന്നെയും ലഭിക്കുകയുണ്ടായി. മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം വിഷ്ണു നായകനായെത്തിയ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ നായിക വേഷം

താരം കൈകാര്യം ചെയ്തു. ലഭിച്ച രണ്ട് വേഷങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത് കൊണ്ടു തന്നെ ആ രണ്ട് കഥാപാത്രങ്ങൾ ഇന്ന് മലയാളികൾ ഓർത്തിരിക്കുന്നവ തന്നെയാണ്. ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിൽ അരുൺ ആണ് താരത്തിന്റെ

കഴുത്തിൽ മിന്നുചാർത്തിയത്. ക്രിസ്തീയ ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെയും ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മഹേഷിൻറെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്കുശേഷം ഹണീബി 2.5,സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സിവപ്പു മഞ്ചൾ പച്ചൈ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സിദ്ധാർത്ഥിന്റെ നായികയായാണ്

ആദ്യം താരം തമിഴിൽ സാന്നിധ്യം അറിയിച്ചത്. അതിനുശേഷം സൂര്യ നായകനായെത്തിയ ചിത്രത്തിലും താരം വേഷം കൈകാര്യം ചെയ്യുകയുണ്ടായി. സൗന്ദര്യത്തെക്കാൾ ഏറെ സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിവാണ് വേണ്ടത് എന്ന് തെളിയിച്ച ഒരാൾ കൂടിയാണ് ലിജോമോൾ. പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് ലിജോമോൾ. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്.

Rate this post
You might also like