സൂര്യയ്ക്ക് ഉറപ്പായും അവാർഡ് കിട്ടും.. സൂര്യയെ കുറിച്ച് ലിജോമോൾ നടത്തിയ ആ പ്രവചനം ഫലിച്ചു!! | Lijo Mol Talks About Best Actor National Award Suriya

Lijo Mol Talks About Best Actor National Award Suriya : ആർക്കും അസൂയ തോന്നുന്ന അഭിനയമികവിന്റെ ഉടമയാണ് നടി ലിജോമോൾ. ജയ്ഭീമിലൂടെ തമിഴ് സിനിമാമാന്ത്രികൻ, സൂപ്പർ സ്റ്റാർ സൂര്യക്കൊപ്പം തകർത്ത് അഭിനയിക്കുകയായിരുന്നു ലിജോ. സിനിമ കണ്ടിറങ്ങിയവർ അഭിമാനത്തോടെ പറഞ്ഞിരുന്നു, ലിജോമോൾ നമ്മുടെ സ്വകാര്യ അഹങ്കാരമെന്ന്. ദേശീയ അവാർഡിനെ കടത്തിവെട്ടുന്ന അഭിനയവിലാസമാണ് താരത്തിന്റേത്.

ഇത്തവണ ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ലിജോയ്ക്ക് അവാർഡ് കിട്ടിയില്ലെങ്കിലും അവാർഡുമായി ബന്ധപ്പെട്ട് ലിജോ നടത്തിയ ഒരു പ്രഖ്യാപനം സത്യമായി മാറിയിരിക്കുകയാണ് ഇപ്പോൾ. സൂര്യക്ക് ഇത്തവണ അവാർഡ് കിട്ടുമെന്ന് ഇന്നലെയാണ് താരം Variety Media ക്ക് നലകിയ അഭിമുഖത്തിൽ ഉറപ്പിച്ചു പറഞ്ഞത്. വൈകിട്ടായപ്പോഴേക്കും അത്‌ സത്യവുമായി. ജയ്ഭീമിൽ സൂര്യക്കൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങളും താരം ഈ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

Lijo Mol
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അദ്ദേഹം തീർത്തും ഒരു സാധാരണ മനുഷ്യൻ തന്നെ. സെറ്റിൽ എത്ര സിമ്പിളായാണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും നമുക്ക് പഠിക്കാൻ കഴിയും. നമുക്ക് കിട്ടുന്ന ഒരു സീൻ, അത്‌ എടുത്ത് ചാടി ഒരു രീതിയിൽ ചെയ്തുവെക്കുന്നതിന് പകരം ഒന്നോ രണ്ടോ രീതിയിൽ സ്വയം ചെയ്തുനോക്കാൻ ഞാൻ പഠിച്ചത് സൂര്യ സാറിൽ നിന്നാണ്. അതിപ്പോൾ ഡബ്ബിങ്ങിന്റെ കാര്യമാണെങ്കിലും വെറുതെ ലിപ് കൊടുത്തിരിക്കുന്നത് മാത്രം നോക്കി ചെയ്യാതെ,

കൂടുതൽ ഇൻപുട്ട് അതിലേക്ക് കൊടുക്കാൻ ശീലിച്ചു. വിനയമാണ് അദ്ദേഹത്തിന്റെ മെയിൻ. മറ്റുള്ളവർക്ക് കൃത്യമായ സ്‌പേസ്, ബഹുമാനമൊക്കെ കൊടുക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കാറുണ്ട്. ഫ്രയ്മിൽ നമ്മൾ ഇല്ലെങ്കിൽ പോലും ഒരു ലുക്ക് കൊണ്ട് നമ്മളെ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്ന ആക്ടറാണ് സൂര്യ സാർ. സെറ്റിൽ കൂടെ ഉള്ള എല്ലാവരെയും കംഫർട്ടബിൾ ആക്കിവെക്കുക എന്നത് സൂര്യ സാറിന്റെ ഒരു ശീലമാണ്. എല്ലാവരും ഓക്കേ ആണോ എന്നത് ഉറപ്പുവരുത്തിയിട്ടാണ് അദ്ദേഹം ഷൂട്ട് തുടങ്ങുക പോലും.

You might also like