ഈശ്വരാ! ഇതൊക്കെ നേരത്തെ അറിയാഞ്ഞത് കഷ്ടായി 😳 ഇതുപോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലേൽ നഷ്‌ടം തന്നെ.. 😳👌

നമുക്ക് ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സുകളുണ്ട്. അടുക്കള കാര്യത്തിലാണെങ്കിലും സാധനങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഒക്കെ. അത്തരത്തിൽ അടുക്കള കാര്യത്തിലുള്ള കുറച്ച് ടിപ്സുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മഴക്കാലം ഒക്കെ ആകുമ്പോഴേക്കും നമ്മുടെ വീടുകളിൽ വാങ്ങി വച്ചിരിക്കുന്ന ബിസ്കറ്റ് തണുത്തു പോകാറുണ്ട്. ഇത്തരത്തിൽ തണുത്തു പോയ ബിസ്ക്കറ്റ് എങ്ങനെ ഫ്രഷ് ആക്കാം. എന്നുള്ളതാണ് ആദ്യത്തെ ടിപ്പ്.

ആദ്യം ഫ്രൈയിങ് പാൻ എടുത്ത് ലോ ഫ്‌ളൈമിൽ അടുപ്പിൽ വെച്ച് ചൂടാക്കുക. ചൂടായ പാത്രത്തിലേക്ക് തണുത്തു പോയ നമ്മുടെ ബിസ്ക്കറ്റ് നിരത്തി വെക്കാം. കുറച്ച് സമയം തിരിച്ചും മറിച്ച് വെച്ച് ബിസ്ക്കറ്റ് ചൂടാക്കാം. ചുടായ ബിസ്ക്കറ്റ് ചെറുതായിട്ടൊന്നു തണുപ്പിച്ചു നോക്കാം.. ബിസ്ക്കറ്റ് വാങ്ങിയത് പോലെ തന്നെ ബിസ്ക്കറ്റ് ഫ്രഷ് ആയിരിക്കും. നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. സാധാരണ കോളിഫ്ളവർ മേടിച്ച് നേരെ

ഫ്രിഡ്ജിലേക്ക് കയറ്റി വെയ്ക്കും. പിന്നീട് ആവശ്യം വരുമ്പോൾ ക്ലീനാക്കി എടുക്കാറാണ് എല്ലാരും ചെയ്യുന്നത്. എന്നാ അങ്ങനെ ചെയ്യുമ്പോൾ കോളിഫ്ലവറിനുള്ളിലെ ജീവനുള്ള ചെറിയ പുഴുക്കൾ ഒക്കെ നമ്മുടെ ഫ്രിഡ്ജിൽ ഉള്ള മറ്റു പച്ചക്കറിലേക്ക് ബാധിക്കും. ഇത് എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് അടുത്ത ടിപ്പ്. കോളിഫ്ലവർ വാങ്ങി കൊണ്ട് വരുമ്പോൾ തന്നെ അതിനെ അടിയിലുള്ള ഇലകളൊക്കെ മാറ്റിയ ശേഷം അത് ഗ്യാസടുപ്പിൽ ചെറിയ

ഫ്‌ളൈമിൽ വച്ചിട്ട് ഒന്ന് ചൂടാക്കാം. നന്നായിട്ട് ചൂട് കിട്ടുന്ന രീതിയിൽ വേണം കോളിഫ്ലവർ വെക്കാൻ. ഒരു രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോഴേക്കും ചൂടുകാരണം അകത്തുള്ള കുഞ്ഞുകുഞ്ഞ് ജീവികൾ ഒക്കെ പുറത്തു ചാടും അതിനെയൊക്കെ ജീവനോടെ തട്ടിക്കളഞ്ഞ് ഫ്രഷ് ആയിട്ട് നമ്മുടെ കോളിഫ്ലവറിനെ ഫ്രിഡ്ജിൽ വെക്കാം. ബാക്കി വരുന്ന ടിപ്പുകൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD

Rate this post
You might also like