ദൈവത്തിനു നന്ദി ; ആൺകുഞ്ഞാണ്‌ ഞങ്ങൾക്ക് 😌😌 ; അച്ഛനായ സന്തോഷം  പങ്കുവെച്ച് സരിഗമപ താരം ലിബിൻ സഖറിയ 🥰🥰

സരിഗമപ’ എന്ന റിയാലിറ്റി​ ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ലിബിൻ സഖറിയ. ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ സ്വന്തമാക്കിയിരുന്നു. നിഷ്കളങ്കത നിറഞ്ഞ ചിരിയും കുട്ടിത്തവും ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥിയാക്കി ലിബിനെ മാറ്റിയിരുന്നു. ഗായകൻ ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ ലിബിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്. ദൈവത്തിന് നന്ദി, ആൺകുഞ്ഞാണ്‌ എന്ന പോസ്റ്റുമായി ആണ് അച്ഛനായ സന്തോഷം ലിബിൻ സോഷ്യൽ മീഡിയ

വഴി ആരാധകരെ അറിയിച്ചത്. നിരവധി ആളുകളാണ് താരത്തിനും അൽഫോൺസ തെരേസയ്ക്കും ആശംസകളുമായി എത്തുന്നത്. ഒരു വർഷം മുൻപേ ആയിരുന്നു  ഇരുവരുടെയും വിവാഹം നടന്നത്. സരിഗമപാ റിയാലിറ്റി ഷോയിലെ എല്ലാ മത്സരാർത്ഥികളും ചേർന്ന് ആഘോഷമാക്കി ആണ് ലിബിൻ്റെ വിവാഹം നടത്തിയത്. ഹൈക്കോടതി വക്കീൽ ആണ് അൽഫോൺസാ തെരേസ. അധികമാരും അറിയാത്ത പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും

പിന്നീട് ആ പരിചയം പ്രണയമായി മാറുകയായിരുന്നെന്നുമാണ് ലിബിൻ പറയുന്നത്.  സരിഗമപാ പ്രേക്ഷകയായിരുന്നു അൽഫോൻസാമ്മയുടെ അമ്മ വഴിയാണ് അൽഫോൻസാ ലിബിനെ പറ്റി അറിയുന്നത്. പിന്നീട് സുഹൃത്തുവഴി അറിയുകയും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു. നവംബർ 22 നായിരുന്നു ഇവരുടെ വിവാഹം.ലിബിലിന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയിലെ ഏറ്റവും ജനപ്രീയരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ലിബിന്‍. ഗോപി സുന്ദറിന്റെ പാട്ട് പാടി

പിന്നണി ഗാന രംഗത്തിലേക്കും ലിബിന്‍ കടന്നിരുന്നു. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത കുഞ്ഞു എൽദോ എന്ന ചിത്രത്തിനു വേണ്ടിയും ലിബിൻ പാടിട്ടുണ്ട്. ലിബിന്റെ ശബ്ദമികവിന് കുഞ്ഞു കുട്ടികൾ അടക്കം നിരവധി ആരാധകരാണുള്ളത്. ലിബിൻ അച്ഛനായ സന്തോഷം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധനകാരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുള്ളത്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe