Lemon Salt Kitchen Tips : വീട്ടിൽ ഉപ്പും നാരങ്ങയും ഉണ്ടോ.? എങ്കിൽ ഇത് കാണാതെ പോകരുത്.. ഉപ്പും നാരങ്ങയും ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല!! നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന വസ്തുക്കളാണ് ഉപ്പും നാരങ്ങയും. പ്രത്യേകിച്ച് അടുക്കളയിൽ. ഉപ്പും ചെറുനാരങ്ങയും കൊണ്ട് ചെയ്യാവുന്ന എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ചിലപ്പോൾ നിങ്ങൾക്ക് അറിയുന്ന ചില കാര്യങ്ങൾ ഇതിൽ ഉണ്ടാക്കാം.
എന്നാലും പലർക്കും ഇതൊക്കെ ഒരു പുതിയ അറിവാകും. അപ്പോൾ എന്തൊക്കെയാണ് ഉപ്പും നാരങ്ങയും കൊണ്ടുള്ള ടിപ്പുകൾ എന്ന് നമുക്ക് നോക്കിയാലോ.? നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന കത്തിയുംമറ്റും ഉപയോഗിക്കാതിരിക്കുമ്പോൾ തുരുമ്പ് പിടിക്കുന്നത് സാധാരണമാണ്. അതുപോലെ തന്നെ സ്റ്റീൽ പാത്രങ്ങളും സേവനാഴിയുമെല്ലാം ചിലപ്പോൾ തുരുമ്പ് പോലെ കാണാറുണ്ട്. ഇങ്ങനെ വരുമ്പോൾ തുരുമ്പ് കളയുവാൻ വേണ്ടി അതിന്മേൽ കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക.
എന്നിട്ട് അതിൽ കുറച്ച് നേരാങ്ങനീര് ഒഴിച്ച് നാരങ്ങാകൊണ്ട് ഉറച്ചുകൊടുത്ത് കഴികിയെടുത്താൽ മതി. അതുപോലെതന്നെ നമുക്ക് വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളും ഇറച്ചിയുമെല്ലാം അരിഞ്ഞെടുക്കുന്ന ബോർഡിലും ഇങ്ങനെ ചെയ്‌ത് വൃത്തിയാക്കിയെടുക്കാവുന്നതാണ്. അടുത്ത ഒരു ഉപയോഗം സ്റ്റീൽ പാത്രങ്ങളുടെ അടിഭാഗത്ത് ഉണ്ടാകുന്ന കറകൾ എളുപ്പത്തിൽ കളയുന്നതാണ്. അതിനായി കറപിടിച്ചിരിക്കുന്ന ഭാഗത്ത് ഉപ്പ് ഇട്ടശേഷം
നാരങ്ങയുടെനീര് ഒഴിച്ച് നാരങ്ങാടിയുടെ തൊലികൊണ്ട് ഉരച്ചശേഷം വെള്ളം കൊണ്ട് കഴികിയെടുത്താൽ മതി. ബാക്കി ഉപ്പും നാരങ്ങയും കൊണ്ടുള്ള ടിപ്പുകൾ എന്തൊക്കെയെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം; എന്നിട്ട് നിങ്ങളും ഈ ടിപ്പൊക്കെ വീട്ടിൽ ചെയ്തു നോക്കൂ. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന കിടിലൻ ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: info tricks