2 മിനുട്ടെ അധികം, രുചിയുള്ള സൂപ്പർ നാരങ്ങ വെള്ളം.. ഇങ്ങനെ ഒന്നു ട്രൈ ചെയ്തു നോക്കൂ.. അടിപൊളി ഡ്രിങ്കാണ്.. | lemon juice

നാരങ്ങ വെള്ളം കുടിക്കാൻ ഇഷ്ടപ്പെടാത്തവരായി മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ വളരെ എളുപ്പം ചെലവ് കുറഞ്ഞ വീടുകളിലും മറ്റു കടകളിലും ഉണ്ടാക്കാം എന്നുള്ള തന്നെയാണ്. നാരങ്ങാവെള്ളം കുടിക്കുന്നത് പോലും നമുക്ക് ഒരു ഉന്മേഷവും പലതരത്തിലുള്ള ഗുണങ്ങളും കിട്ടുന്നു. വളരെ പെട്ടെന്ന് നല്ല സ്വാദാ തോടുകൂടി ഒരു വെറൈറ്റി

നാരങ്ങാവെള്ളം എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു ഫുൾ നാരങ്ങയുടെ നീര് പിഴിഞ്ഞ് ചാറ് ഒഴിക്കുക. ശേഷം അതിലേക്ക് നാല് ടീസ്പൂൺ പഞ്ചസാര ഇടുക. നല്ല മധുരം വേണ്ട ആളുകൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് പഞ്ചസാര ചേർക്കാവുന്നതാണ്. ശേഷം നമ്മുടെ നാരങ്ങാവെള്ളത്തിൽ ഫ്ലവർ കിട്ടുവാനായി ഒരു മൂന്ന് ഏലയ്ക്ക അതിലേക്കിടുക. അടുത്തതായി

lemonn 1

വേണ്ടത് ഒരു ഒന്നര ടേബിൾസ്പൂൺ മിൽക്ക് മേഡ് ആണ് മിൽക്ക് മേഡ് അതിലേക്ക് ഒഴിക്കുക. ഇത് രണ്ടും ചേർക്കുമ്പോൾ തന്നെ അതിന്റെ കളറിനു ടേസ്റ്റി നും ഒരു പ്രത്യേക മാറ്റം ഉണ്ടാവുന്നതാണ്. എന്നിട്ട് അടുത്തതായി അതിലേക്ക് ഒരു മൂന്ന് അണ്ടിപ്പരിപ്പും ചേർക്കുക. ഇവയൊക്കെ ചേർക്കു മ്പോൾ തന്നെ നമുക്ക് സാധാരണ നാരങ്ങാവെള്ളം തേക്കാളും നല്ലൊരു ടേസ്റ്റ് ഉം ഒരു കളറും ഫ്ലവറും

ഒക്കെ കിട്ടുന്നതാണ്. ശേഷം ജാർ ഇലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി അടിച്ചെടുക്കുക. ശേഷം നമുക്ക് വേണ്ട ആവശ്യത്തിന് വെള്ളമൊഴിച്ച് വീണ്ടും ഒന്നുകൂടെ അടിച്ചെടുക്കുക. ഒരു വലിയ നാരങ്ങയ്ക്ക് നമുക്ക് രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം ഉണ്ടാക്കാവുന്നതാണ്. ശേഷം നാരങ്ങാ വെള്ളം അരിച്ച് ഗ്ലാസിലേക്ക് ഒഴിച്ച് ഐസ്ക്യൂബ് ഇട്ടതിനുശേഷം കുടിക്കാവുന്നതാണ്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe