ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് 2022 ൽ തുടക്കം; ടീമുകൾ ഏതെല്ലാം എന്നറിയാം.!!

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായുള്ള പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ് 2022 ജനുവരിയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ലീഗിന്റെ ഉദ്ഘാടന സീസൺ ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ദുബായ്, ഷാർജ, അബുദാബി എന്നിവയ്‌ക്കൊപ്പം അടുത്തിടെ സമാപിച്ച ICC പുരുഷ T20 ലോകകപ്പിന്റെ സഹ-ഹോസ്റ്റായിരുന്നു ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയം. മുൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റിലെ ഇതിഹാസങ്ങളും കളിക്കളത്തിൽ ഇറങ്ങുന്നതോടെ, ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ് ആഗോള തലത്തിൽ വലിയ ശ്രദ്ധ ആകർഷിക്കും എന്ന് ഉറപ്പാണ്.

t5rt54rt

ഒമാൻ ആതിഥേയ രാജ്യമായതിനാൽ, ലീഗ് ഒരു ആഗോള പ്ലാറ്റ്‌ഫോമിൽ അതിന്റെ യാത്ര ആരംഭിക്കാനാണ് ഒരുങ്ങുന്നത്. “ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ആയത് ഒമാൻ ക്രിക്കറ്റിന് ഒരു ബഹുമതിയാണ്. ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ ഇത്തരമൊരു ഒത്തുചേരൽ ഒമാനിൽ അഭൂതപൂർവമാണ്, ഇത് ഒരു തുടക്കം മാത്രമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒമാൻ ക്രിക്കറ്റിന് തികച്ചും പുതിയ ഒരു അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. ഇതിഹാസ താരങ്ങൾ ക്രിക്കറ്റിലൂടെ ആരാധകരെ ആവേശത്തിലാക്കുമ്പോൾ, ഒമാൻ ക്രിക്കറ്റ് അവർക്ക് മികച്ച ആതിഥ്യം നൽകും,” ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് ഖിംജി പറഞ്ഞു.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരങ്ങളെ, ഇന്ത്യ, ഏഷ്യ, റസ്റ്റ്‌ ഓഫ് ദി വേൾഡ് എന്നീ 3 ടീമുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രവി ശാസ്ത്രി ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണറായി സ്ഥാനമേറ്റു. കഴിഞ്ഞ ആഴ്ച്ചയാണ് ശാസ്ത്രി ലീഗിന്റെ ഭാഗമായത്. “ഈ ലീഗിലൂടെ പുതിയ ലക്ഷ്യസ്ഥാനങ്ങളിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമായാണ് ഞങ്ങൾ കാണുന്നത്.

dtrhrdt

എല്ലാ ഓപ്ഷനുകളിലും ഒമാൻ മികച്ച പാക്കേജായാണ് അനുഭവപ്പെടുന്നത്. ഇത് ഒരു പുതിയ യാത്രയ്ക്ക് മികച്ച തുടക്കമാകും,” ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണർ രവി ശാസ്ത്രി പറഞ്ഞു. “ലീഗ് ഒമാനിൽ ആരംഭിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മറ്റൊരു കാഴ്ച്ച ആരാധകരിൽ എത്തിക്കുന്നു. ഇതിഹാസങ്ങളെ ഒരു വേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ചെയർമാൻ വിവേക് ഖുഷലാനി പറഞ്ഞു,

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe