
Leftover Rice Vada Recipe Malayalam : നാടൻ പലഹാരങ്ങളിൽ പലർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ഉഴുന്നു വട. എന്നാൽ ഉഴുന്നുവട തയ്യാറാക്കാനായി ഉഴുന്ന് കുതിർത്താനായി വെക്കാനൊന്നും പലർക്കും താല്പര്യമുണ്ടാകില്ല. അതേസമയം ബാക്കിവന്ന ചോറു ഉപയോഗിച്ച് നല്ല മൊരിഞ്ഞ ഉഴുന്നുവട എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വട തയ്യാറാക്കാനായി
പച്ചരി അല്ലെങ്കിൽ മട്ടരിയുടെ ബാക്കി വന്ന ചോറ് ഉപയോഗപ്പെടുത്താവുന്നതാണ്. ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതു പോലെ അരച്ചെടുക്കണം. മട്ട അരിയുടെ ചോറാണ് ഉപയോഗിക്കുന്നത് എങ്കിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ച് വെള്ളം ചേർത്ത് വേണം അടിച്ചെടുക്കേണ്ടത്. അതിനു ശേഷം അരച്ചു വെച്ച ചോറിലേക്ക് ഒരു ടീസ്പൂൺ റവ, മൂന്ന് ടീസ്പൂൺ വറുത്തു വെച്ച അരിപ്പൊടി എന്നിവ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യണം.

ശേഷം ചെറുതായി അരിഞ്ഞുവെച്ച സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു മാവിന്റെ കൂട്ട് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്. ശേഷം അടുപ്പത്ത് ഒരു അടി കട്ടിയുള്ള പാത്രം വെച്ച് അതിലേക്ക് വട വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ചെറിയ ഉരുളകളായി മാവെടുത്ത് നടുവിൽ ചെറിയ ഒരു ഓട്ട ഇട്ട് എണ്ണയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.
വടയുടെ ഒരു ഭാഗം നല്ലതുപോലെ ക്രിസ്പായി വരുമ്പോൾ വട മറിച്ചിട്ട് വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വട തയ്യാറായി കഴിഞ്ഞു. നല്ല തേങ്ങാ ചട്നിയോടൊപ്പം വട സെർവ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ വട തയ്യാറാക്കുമ്പോൾ വീട്ടിൽ ബാക്കി വന്ന ചോറ് കളയേണ്ടി വരുന്നില്ല എന്ന് മാത്രമല്ല ഉഴുന്ന് കുതിർത്താനായി വെച്ച് മാവ് പൊന്താനായി വെക്കേണ്ട ആവശ്യവും വരുന്നില്ല. റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Chinnu’s Cherrypicks