2 കപ്പ് ചോറ് മതി പൂപോലെ ഇടിയപ്പം റെഡി.. ബാക്കി വരുന്ന ചോറു കൊണ്ട് ഒരു കിടിലൻ ഇടിയപ്പം.!! | Leftover Rice Soft Idiyappam Recipe

Leftover Rice Soft Idiyappam Recipe : ചോറ് ബാക്കി വന്നാൽ പെട്ടെന്നൊരു ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കാം. പൂ പോലെ സോഫ്റ്റ് ആയ ഇടിയപ്പം തയ്യാറാക്കാൻ 2 കപ്പ് ചോറ് മതി. ചോറ് ബാക്കി ആയാൽ എപ്പോഴും ടെൻഷൻ ആണ്‌, ഒന്നുകിൽ അടുത്ത ദിവസം തിളപ്പിച്ച്‌ വീണ്ടും കഴിക്കും അല്ലെങ്കിൽ കളയും അങ്ങനെ ഉള്ള വിഷമങ്ങൾ എല്ലാം ഇതാ കഴിഞ്ഞു. പൂ പോലെ സോഫ്റ്റ്‌ എന്നൊന്നും വെറുതെ പറയുന്നതല്ല എന്ന് നിങ്ങൾക്ക് ഉറപ്പായും ഇതു കഴിച്ചാൽ മനസിലാകും. അത്രയും മൃദുവാണ് ഈ ഇടിയപ്പം. എത്ര നേരം കഴിഞ്ഞാലും അങ്ങനെ തന്നെ ഉണ്ടാകും.

  1. ചോറ് – 2 കപ്പ്
  2. വറുത്ത അരിപ്പൊടി – 1 കപ്പ്
  3. വെള്ളം – 2 ടേബിൾസ്പൂൺ
  4. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
  5. ഉപ്പ് ആവശ്യത്തിന്
  6. തേങ്ങാ ചിരവിയത് – 1/4 കപ്പ്
Leftover Rice Idiyappam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കപ്പ് ചോറ് 2 ടേബിൾസ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വറുത്ത അരിപ്പൊടിയും കൂടെ ചേർത്ത് മയത്തിൽ കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ എണ്ണ കൂടെ ചേർക്കാം. ഇത് ഒരു മിനിട്ടു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കാം. ഇടയ്ക്കു തേങ്ങയും ഇട്ട് കൊടുക്കാം. ഇനി 3 മിനുട്ട് ആവിയിൽ വേവിച്ചാൽ മതി ഇടിയപ്പം തയ്യാർ. ചൂടോടെ കറി കൂട്ടി കഴിക്കാം.

ഏതു കറിയുടെ കൂടെയും ഈ ഇടിയപ്പം കഴിക്കാം, കറി ഇല്ലെങ്കിലും ഇത് വളരെ നല്ല സ്വാദ് ആണ്‌. എത്ര സമയം കഴിഞ്ഞാലും മൃദുവായി തന്നെ ഇരിക്കും. തേങ്ങാപ്പാലും ഇടിയപ്പവും കൂട്ടി കഴിക്കുന്നവരും ഉണ്ട്. എന്തു കറി ആയാലും ഇനി ഇടിയപ്പം തയ്യാറാക്കാൻ ബാക്കി വന്ന ചോറ് മതി. ചോറ് കളയണം എന്നൊരു വിഷമം ഇനി വേണ്ട. ഒരിക്കൽ കഴിച്ചാൽ പിന്നെ ചോറ് കുറച്ചു ബാക്കി വരാൻ കൊതിച്ചു പോകുന്ന നല്ല സൂപ്പർ സോഫ്റ്റ്‌ ഇഡ്‌ലി. ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credit : Jess Creative World

You might also like