എന്റെ ദൈവമേ ബാക്കി വന്ന ചോറ് കൊണ്ടുള്ള ഈ ട്രിക് ഇത്രേം നാളും അറിയാതെ പോയല്ലോ.? 😳😱 വേഗം വീഡിയോ കാണു.. 😍👌

ഇന്ന് നമ്മൾ ബാക്കി വന്ന ചോറുകൊണ്ട് ഒരു സൂപ്പർ റെസിപ്പിയാണ് തയ്യാറാക്കാൻ പോകുന്നത്. അതിനായി ആദ്യം 1 കപ്പ് ബാക്കി വന്ന ചോറ് ഒരു മിക്സി ജാറിൽ എടുക്കുക. എന്നിട്ട് ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1 spn കാശ്മീരി മുളക്പൊടി, 1 നുള്ള് മഞ്ഞൾപൊടി,

ആവശ്യത്തിന് ഉപ്പ്, 2 നുള്ള് കായംപൊടിച്ചത്, ചെറിയജീരകം, കറുത്ത എള്ള്, 3 spn അരിപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കുഴക്കുക. ഒന്നുകൂടി സോഫ്റ്റാകാൻ എന്നിട്ട് ഇതിലേക്ക് കുറച്ച് ഓയിൽ ചേർത്ത് കുഴച്ചെടുക്കുക. അടുത്തതായി ഒരു സേവനാഴിയിൽ അൽപം ഓയിൽ പുരട്ടിയ ശേഷം സ്റ്റാർ അച്ച് ഇട്ടിട്ട് കുറച്ചു മാവ് അതിൽ നിറക്കുക.

അടുത്തതായി ഒരു വാഴയിലയിൽ സേവനാഴി തിരിച്ചുകൊടുത്ത് കറക്കി കറക്കി മുറുക്ക് രൂപത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ചെയ്യുക. എന്നിട്ട് ചൂടായ പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കിയ ശേഷം മുറുക്ക് ഫ്രൈ ചെയ്തെടുക്കാം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.