ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് ഒരു കലക്കൻ വിഭവമാണ്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ചോറും കോഴിമുട്ടയും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുവാൻ പോകുന്നത്. സംഭവം വേറെയൊന്നുമല്ല ഒരു അടിപൊളി പുഡിങ് ആണ് ഉണ്ടാക്കുവാൻ പോകുന്നത്. വീട്ടിൽ തലേദിവസം ബാക്കി വരുന്ന ചോറുകൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാം.
ഇത് തയ്യാറാകാനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ചോറ് എടുക്കുക. പിന്നീട് അതിലേക്ക് 3 മുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇത് രണ്ടും ഒരു മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. അരക്കുമ്പോൾ 1/2 ലിറ്റർ പാൽ, 3 tbsp കൊണ്ടെൻസ്ഡ് മിൽക്ക്, വാനില എസൻസ് എന്നിവ കൂടി ചേർക്കുക. എന്നിട്ട് ഇതെല്ലം കൂടി മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു പാനിൽ അര കപ്പ് പഞ്ചസാര ചൂടാക്കി ഉരുക്കിയെടുക്കുക. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും കൂടുതലായി മനസ്സിലാക്കുവാൻ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.
എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. Video credit: Mums Daily