തലേന്ന് ചോറ് ബാക്കി വന്നാൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് കുശാൽ 😋👌 2 മിനുട്ടിൽ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം 👌👌

ഇന്ന് നമ്മൾ ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഉണ്ടാക്കുവാൻ പോകുന്നത്. തലേന്ന് ബാക്കിവന്ന ചോറും മുട്ടയും ഉപയോഗിച്ചാണ് നമ്മൾ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1 tbsp മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 2 നുള്ള് മഞ്ഞൾപൊടി, ആവശ്യത്തിന് പച്ചമുളക് അരിഞ്ഞത്, സവാള അരിഞ്ഞത്, കറിവേപ്പില, ബീറ്റ്റൂട്ട് അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.

അടുത്തതായി ഇതിലേക്ക് 1/2 tsp കരിഞ്ജീരകം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ചൂടായ ഒരു പാനിലേക്ക് ഇത് ഒഴിച്ച് ചുട്ടെടുക്കുക. അങ്ങിനെ നമ്മുടെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Recipes By Shamz Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.