സഞ്ജുവിന്റെ പ്രവചനം സത്യമായി; ചേച്ചി പെണ്ണിന് കൂട്ടായി കുഞ്ഞനിയൻ എത്തി; രണ്ടാമത്തെ പൊന്നോമനയെ വരവേറ്റ് വൈറൽ കപ്പിൾസ് !! | Lakshmy Sanju & Sanju Madhu blessed with baby boy latest viral news malayalam

കൊല്ലം : സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങളാണ് സഞ്ജു മധുവിന്റെതും ഭാര്യ ലക്ഷ്മിയുടേതും. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തിളങ്ങിയ താരങ്ങളാണിവർ. സ്വന്തമായുള്ള യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും നിറയെ ആരാധകരുടെ തിക്കും തിരക്കുമാണ്. ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നർമ്മത്തിലൂടെയാണ് കാര്യങ്ങളെ പ്രേക്ഷകർക്ക് മുമ്പിൽ ഇവർ എത്തിക്കാറുള്ളത്.

അതുകൊണ്ടുതന്നെ ഇവരുടെ വീഡിയോ കാണുന്ന ആർക്കും ഒന്ന് പൊട്ടിച്ചിരിക്കാതെ കണ്ടു തീർക്കാൻ ആവില്ല. ഇവർക്ക് ഒരു മകളാണ് ഉള്ളത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കുന്നത്. ഞങ്ങൾ ഒരു ആൺകുഞ്ഞിന്റെ അച്ഛനും അമ്മയുമായി എന്നാണ് ഇവർ പങ്കുവയ്ക്കുന്ന പുതിയ വിശേഷം. ലക്ഷ്മി ഗർഭിണിയായതും തുടർന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

 Lakshmy Sanju & Sanju Madhu blessed with baby boy latest viral news malayalam

ഇറ്റ്സ് എ ബോയ് എന്ന് എഴുതിയ ഒരു ബോർഡ് പിടിച്ചു കൊണ്ട് സഞ്ജുവും ലക്ഷ്മിയും മകളും നിൽക്കുന്ന ഫോട്ടോയാണ് ആരാധകർക്ക് മുൻപിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ വീഡിയോകളിലെ വ്യത്യസ്തതയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാറുണ്ട്. നിരവധി സീരീസുകളായും ഇവർ വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. സഞ്ജുവിന്റെയും ലക്ഷ്മിയുടെയും പാഷൻ അഭിനയം തന്നെയാണ്. ഗർഭിണിയാണെന്ന് കരുതി ഒരിക്കലും അഭിനയത്തിൽ നിന്നും മാറി നിൽക്കില്ല എന്ന് ലക്ഷ്മി പറഞ്ഞത് ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഡെലിവറിക്ക് ശേഷം ആരോഗ്യം ഓക്കെ ആകുന്നതുവരെ ചിലപ്പോൾ വീഡിയോകളിൽ നിന്നും വിട്ടു നിൽക്കേണ്ടിവരും എന്നാൽ വീണ്ടും തിരിച്ചു വരുമെന്നാണ് താരം അന്ന് പറഞ്ഞത്. മാർച്ചിൽ ആണ് ഡേറ്റ് താരത്തിന് പറഞ്ഞിരുന്നത് എങ്കിലും ഇപ്പോഴിതാ ഫെബ്രുവരി അവസാനത്തോടുകൂടി തന്നെ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരാൺകുഞ്ഞ് വന്നു ചേർന്നിരിക്കുകയാണ്. ഈയടുത്ത് വിവാഹമോചനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റി ഇരുവരും ചേർന്ന് ചെയ്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രകാശൻ divorce പ്രിയ എന്ന പേരിൽ ആണ് ഇരുവരും ചേർന്ന് സാമൂഹിക പ്രാധാന്യം ഏറെ അർഹിക്കുന്ന ഈ വീഡിയോ പുറത്തുവിട്ടത്. Story highlight : Lakshmy Sanju & Sanju Madhu blessed with baby boy latest viral news malayalam

Rate this post
You might also like