സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന്‍ വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയാമോ.? തങ്കുവിന്റെ വിവാഹത്തെ കുറിച്ച് ലക്ഷ്മി നക്ഷത്ര.!! [വീഡിയോ] | Lakshmi Nakshathra with Thanku latest malayalam

Lakshmi Nakshathra with Thanku latest malayalam : മലയാളികൾ ഏറ്റെടുത്ത ഫ്ലവേഴ്സിലെ പരിപാടിയാണ് സ്റ്റാർ മാജിക്. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചാനലിലെ പരിപാടിക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നുത്. അത്തരത്തിൽ ചാനലിലെ പരിപാടികള്‍ക്ക് ഒപ്പം തന്നെ യൂട്യൂബ് ചാനലിലൂടെയും

വീഡിയോസുമായി എത്തുന്ന ലക്ഷ്മി പരിപാടിയിലെ സഹതാരങ്ങളുടെ വീടുകളിൽ പോയി അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്തു ഒക്കെ അവർക്കൊപ്പം നിൽക്കാറുണ്ട് . സഹ താരങ്ങൾക്കൊപ്പം പുറത്തുപോയും പാചകം നടത്തിയുമൊക്കെ വേറിട്ട വീഡിയോസാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരം ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത് സ്റ്റാര്‍ മാജിക്ക് താരവും മിമിക്രി അവതാരകനുമായ തങ്കച്ചന്‍ വിതുരയുടെ നാട്ടിൽ എത്തിയതാണ്.

കോമഡി സൂപ്പർ നൈറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തങ്കു. പുഴക്കരയില്‍ വെച്ച് താരം നടത്തിയ പാചക വീഡിയോയില്‍ പ്രേക്ഷകര്‍ ആകാംക്ഷാപൂർവ്വം കാത്തിരുന്ന ഒരു സന്തോഷ വിവരം കൂടി ലക്ഷ്മി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ തങ്കച്ചന്‍ ഉടനെ വിവാഹിതനാവാന്‍ പോവുകയാണെന്ന സന്തോഷ വാർത്തയായിരുന്നു ലക്ഷ്മി ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. എന്നാൽ പെണ്‍കുട്ടി ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ തുടങ്ങിയ

കാര്യങ്ങള്‍ ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല എങ്കിലും തനിക്ക് അറിയാവുന്ന കുട്ടിയാണെന്നും തങ്കു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തങ്കുവിന്റെ കല്യാണക്കാര്യം പറഞ്ഞുള്ള വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു.

3.9/5 - (12 votes)
You might also like