ലക്ഷ്മി നായർ പേരക്കുട്ടികൾക്ക് കൊടുത്ത വിലമതിക്കാനാവാത്ത പിറന്നാൾ സമ്മാനം എന്താന്ന് കണ്ടോ? | Lakshmi Nair’s grandchildren’s birthday celebration

Lakshmi Nair’s grandchildren’s birthday celebration : രൂചിക്കൂട്ടുമായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തിയ ആളാണ് ഡോക്ടര്‍ ലക്ഷ്മി നായര്‍. തന്റെ വിവിധതരത്തിലുള്ള വിഭവങ്ങളിലൂടെ ജനമനസ്സ് ലക്ഷ്മി കീഴടക്കിയെന്ന് തന്നെ പറയാം. ടെലിവിഷന്‍ പാചക പരിപാടികളില്‍ സ്ഥിരമായി കാണാറുളള മുഖമാണ് ലക്ഷ്മിയുടേത്. കൈരളി ടി.വി.യിലെ മാജിക് ഓവന്‍, ഫ്ലവേഴ്സ് ഓഫ് ഇന്ത്യ എന്നീ പരിപാടികളിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. പാചക മത്സരങ്ങളില്‍ വിധികര്‍ത്താവായും ലക്ഷ്മി എത്താറുണ്ട്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്. വ്യത്യസ്തമായ പാചക വീഡിയോകള്‍, സൗന്ദര്യ സംരക്ഷണം, ആരോഗ്യം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള വീഡിയോകളും ടിപ്‌സുമായി ലക്ഷ്മി തന്റെ യൂട്യൂബ് വീഡിയോ വഴി പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

നിരവധി ആളുകള്‍ സ്ഥിരമായി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന്റെ കാഴ്ചക്കാരാണ്. വളരെ മികച്ച സ്വീകാര്യതയാണ് യൂട്യൂബ് ചാനലിന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകര്‍ തങ്ങളുടെ എല്ലാ സംശയങ്ങളും കമന്റുകളായി ഇടാറുണ്ട് അതിനുളള മറുപടി വീഡിയോയിലൂടെ നല്‍കാറുമുണ്ട്.
പാചക വിശേഷങ്ങളോടൊപ്പം തന്നെ തന്റെ കുടുംബ വിശേഷങ്ങളും ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും സന്തോഷത്തോടെ ലക്ഷ്മി പങ്കുവെച്ച ഒന്നായിരുന്നു തന്റെ കൊച്ചുമക്കളുടെ ജനനം. മകള്‍ പാര്‍വതിക്ക് മൂന്ന് കുട്ടികള്‍ ജനിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

lakshmi nair
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇപ്പോള്‍ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത് കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളിന്റെ ഒരു തകര്‍പ്പന്‍ വീഡിയോയാണ്. യുവാന്‍, വിഹാന്‍, ലയ് എന്നിങ്ങനെ മൂന്ന് സുന്ദര കുട്ടികളാണ് ലക്ഷ്മിയുടെ കൊച്ചുമക്കള്‍. മകളുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മിയും കുടുംബവും. മരുമകനായ അശ്വിനാണ് ഇതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പിറന്നാളിനായുളള അലങ്കാരങ്ങള്‍ കണ്ടാല്‍ ഒരു ഇവന്റ്മാനേജ്‌മെന്റ് അല്ല ഇത് ചെയ്തത് എന്ന് നമ്മള്‍ക്ക് പറയാനാവില്ല അത്രയും പെര്‍ഫെക്ഷനോടെ അശ്വിന്‍ ഒറ്റയ്ക്കാണ് അത് ചെയ്തിരിക്കുന്നത്. ലക്ഷ്മി തന്റെ വീഡിയോയിലൂടെ പറയുന്നു. അതുകൂടാതെ തന്നെ പിറന്നാളിനുള്ള സ്‌പെഷ്യല്‍ കേക്ക് ഉണ്ടാക്കിയത് ലക്ഷ്മിയാണ്.

മകളുടെ മനസ്സിലുള്ള അതേ രീതിയിലാണ് താന്‍ കേക്കുണ്ടാക്കിയതെന്നും ലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. ലക്ഷ്മിയുടെ എല്ലാ വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോകള്‍ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. നിരവധി പേരാണ് കുഞ്ഞുങ്ങള്‍ക്ക് പിറന്നാളാശംസകളുമായി എത്തിയത് അതോടൊപ്പം തന്നെ മരുമകനായ അശ്വിനും ആശംസകള്‍ ഏറെയാണ്. പാചകരുചി, പാചകകല, പാചകവിധികള്‍ എന്നീ പുസ്‌കങ്ങളുടെ രചയിതാവാണ്. 1986 മുതല്‍ 1988 ഒരു വര്‍ഷത്തോളം ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്നു. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. കേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്.

You might also like