പുതിയ ചുമതല കൊണ്ട് ലക്ഷ്മണ് സംഭവിക്കുന്ന നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് സൗരവ് ഗാംഗുലി.!!

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ ഡയറക്ടറായി വിവിഎസ് ലക്ഷ്മണെ നിയമിച്ചതിനെ ബിസിസിഐ മേധാവി സൗരവ് ഗാംഗുലി അഭിനന്ദിച്ചു. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി എൻസിഎയുടെ തലവനായി, ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കുന്നതിനായി മുൻ ഇന്ത്യൻ ബാറ്റർ തയ്യാറെടുക്കുമ്പോൾ, ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള കരാർ ഉൾപ്പെടെയുള്ള തനിക്ക് പ്രിയപ്പെട്ട നിരവധി കാര്യങ്ങൾ ലക്ഷ്മണ് ഉപേക്ഷിക്കേണ്ടിവരും. തന്റെ സുഹൃത്തായ ലക്ഷ്മണ് ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ത്യജിക്കേണ്ടി വരുന്ന ത്യാഗങ്ങളെ കുറിച്ചാണ് ഗാംഗുലി പറയുന്നത്.

“ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കുന്നതിനായി ഹൈദരാബാദിൽ നിന്ന് അടുത്ത മൂന്ന് വർഷത്തേക്ക് അദ്ദേഹം ബാംഗ്ലൂരിലേക്ക് മാറുകയാണ്. ഇത് ശ്രദ്ധേയമാണ്. കാരണം, തീർച്ചയായും അവന്റെ വരുമാനം കുറയും, പക്ഷേ അതിന്, അവൻ സമ്മതിച്ചു. ഭാര്യയും കുട്ടികളും ബാംഗ്ലൂരിലേക്ക് മാറേണ്ടി വരും. അവന്റെ മക്കൾ ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും ബാംഗ്ലൂരിലെ സ്‌കൂളിലേക്ക് മാറേണ്ടി വരും. ഇതെല്ലാം അവന്റെ കുടുംബത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇന്ത്യൻ ക്രിക്കറ്റിനോട് അത്രയധികം അർപ്പണ ബോധമുള്ളവർ അല്ലെങ്കിൽ അത് എളുപ്പമല്ല,” ഗാംഗുലി പിടിഐയോട് പറഞ്ഞു. ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ ദ്രാവിഡിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാവാൻ

ലക്ഷ്മണെ ചുമതലപ്പെടുത്താൻ ബിസിസിഐക്ക്‌ വളരെയധികം പരിശ്രമിക്കേണ്ടി വന്നില്ല എന്ന് ഗാംഗുലി വെളിപ്പെടുത്തി. വിരമിച്ചതിന് ശേഷവും ലക്ഷ്മണും ദ്രാവിഡും വ്യത്യസ്തമായ വേഷത്തിലാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റിനായി ബാറ്റ് ചെയ്യുന്നത് തുടരുന്നു എന്നതിന്റെ തെളിവാണിത് എന്ന് ഗാംഗുലി കൂട്ടിച്ചേർത്തു. “നിങ്ങൾ ഈ ചുമതലകൾ ഏറ്റെടുക്കുന്നത് ഇന്ന് ഇന്ത്യൻ ടീമിന് ആവശ്യമാണെന്ന് ഞങ്ങൾ അവരോട് പറഞ്ഞു, അവർ സമ്മതിച്ചു. ഇന്ത്യൻ ക്രിക്കറ്റ് അവരുടെ സുരക്ഷിതമായ കൈകളിലായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ടീമിന്റെ വൈകാരികതയെക്കാൾ, അവർ ഇരുവരും സമ്മതിച്ചതിൽ എനിക്ക് വ്യക്തിപരമായി സന്തോഷമുണ്ട്,

അവർ മുകേനെ ഇന്ത്യൻ ക്രിക്കറ്റിനായി വലിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു,” മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി പറഞ്ഞു. “ലക്ഷ്മണിന്റെ പ്രതിബദ്ധതയുള്ള കഴിവാണ് ഞങ്ങളെ അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അവൻ എപ്പോഴും കൂടെ പ്രവർത്തിക്കാൻ ഒരു മികച്ച വ്യക്തിയാണ്. ആ കാഴ്ച്ചപ്പാടിൽ, ഇന്ത്യൻ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഉയരം എല്ലാറ്റിനും അപ്പുറമാണ്. എൻസിഎയിൽ രാഹുൽ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്‌ എൻസിഎയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്മണെ സഹായിക്കും,” ഗാംഗുലി അവസാനിപ്പിച്ചു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe