Kurup 2 : അലക്സാണ്ടറായി ദുൽഖർ എത്തുന്നു; ദുൽഖർ ചിത്രം കുറുപ്പിന്റെ രണ്ടാം ഭാഗം വരുന്നു.. മോഷൻ പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ.!! | Dulquer Salmaan | Kurup 2 | Alexander

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയ കുറുപ്പ് എന്ന ചിത്രം ഇതിനോടകം തന്നെ 80 കോടി കളക്ഷന്‍ നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കുറുപ്പിന്റെ രണ്ടാം ഭാഗം വരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. അണിയറ പ്രവർത്തകർ പുറത്തു വിട്ട മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

Kurup 2

ദുൽഖർ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുറുപ്പ് നിര്‍ത്തിയിടത്തു നിന്ന് രണ്ടാം ഭാഗമായി അലക്സാണ്ടര്‍ തുടങ്ങുകയാണ്. നാടുവിട്ട് വിദേശത്തേക്ക് പോകുന്ന കുറുപ്പിനെയാണ് ചിത്രത്തിന്‍റെ ടെയ്‍ല്‍ എന്‍ഡില്‍ കാണിച്ചിരുന്നത്. ഇത് ഒരു രണ്ടാം ഭാഗത്തിന്‍റെ സാധ്യതകളെ ചൂണ്ടി കാണിക്കുന്നതായിരുന്നു. അലക്സാണ്ടര്‍ എന്ന വ്യാജ പേരിലാണ് കുറുപ്പ് അവിടെ കഴിഞ്ഞിരുന്നത്. ഇപ്പോൾ ആ അലക്സാണ്ടറിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് കുറുപ്പിന്‍റെ അടുത്ത ഭാഗം ഇറക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe