ഏറെ പ്രേക്ഷക പ്രീതി നേടിയ മനു അങ്കിളിലെ വികൃതി പയ്യൻ വീണ്ടും സിനിമയിലേക്ക്…!! | Kuriyachan Chacko returns to Cinema
Kuriyachan Chacko returns to Cinema : മമ്മൂട്ടി കേന്ദ്ര കഥാപാത്രമായും മോഹൻലാലും സുരേഷ് ഗോപിയും അതിഥി താരാമയും അഭിനയിച്ച സിനിമയാണ് 1988 ൽ ഡെന്നിസ് ജോസഫ് ന്റെ സംവിധാന ത്തിൽ പുറത്തിറങ്ങിയ മനു അങ്കിൾ എന്ന കോമഡി അഡ്വന്ചർ സിനിമ. ഏറെ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നുകൂടിയാണ്. ഇതിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കുട്ടികളുടെ ഗ്രുപ്പിലെ കുട്ടികളെയും
അങ്ങനെ പെട്ടെന്നാരും മറന്നപോകില്ല. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ ആക്ഷൻ സീനുകളിൽ ഈ കുട്ടി സംഘം നിറഞ്ഞാടുകയായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് ഗസ്റ്റ് റോളിൽ വന്ന സുരേഷ് ഗോപിയും പ്രേക്ഷകർ ഇന്ന് വരെ കാണാത്ത തന്റെ ഹാസ്യാഭിനയം കൊണ്ട് പ്രേക്ഷ കരെ അത്ഭുതപ്പെടു ത്തിയിരുന്നു. കുട്ടിക്കൂട്ടത്തിലെ ലോധർ എന്ന് മറ്റുള്ള കുട്ടികൾ വിളിക്കുന്ന ഡാനി എന്ന വികൃതി പയ്യൻ ആയി അഭിനയിച്ചത്

കുര്യച്ഛൻ ചാക്കോ ആയിരുന്നു.നീണ്ട കാലത്തെ ഇടവേളക്ക് ശേഷം കുര്യച്ഛൻ ചാക്കോ വീണ്ടും സിനിമ യിലേക്ക് വരികയാണ്. ഓപ്പറേഷൻ ജാവ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ സംവിധായകൻ ആയ തരുൺ മൂർത്തിയുടെ രണ്ടാമ ത്തെ ചിത്രമായ സൗദി വെള്ളക്ക എന്ന സിനിമയി ലൂടെയാണ് കുര്യച്ഛൻ വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നത്. തന്റെ രണ്ടാമത്തെ സിനിമയിലെ ജഡ്ജിയുടെ
വേഷം ചെയ്യാൻ ആൾക്കാരെ തിരയുന്നത്തിന് ഇടക്കാണ് തരുൺ കുര്യച്ചന്റെ ഒരു യുട്യൂബ് വീഡിയോ കാണുന്നത്. അത് കണ്ട് ഇഷ്ടപെട്ട തന്റെ സിനിമയിലെ ജഡ്ജി റോളിലേക്ക് ഇയാൾ മതി എന്ന് തീരുമാനി ക്കുകയായിരുന്നു. അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും കഥ കേട്ടതിനു ശേഷം സമ്മതം മൂളുകയായിരുന്നു..