എന്നോടാണോ കളി ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ ഞാൻ… സോഷ്യൽ മീഡിയയിൽ വൈറലായ കുരുന്ന്

കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല. കുട്ടികൾ എന്നും നമുക്ക് അത്ഭുതങ്ങളാണ്. കുസൃതി കൊണ്ടാണെങ്കിലും അവരുടെ പ്രവർത്തികൾ ആണെങ്കിലും കുഞ്ഞുങ്ങളുടെ പലകാര്യങ്ങളും നമ്മളിൽ പലരും ആസ്വദിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള ഒരു പെൺ കുഞ്ഞ് കട്ടിലിൽനിന്ന് താഴേക്കിറങ്ങാനായി കട്ടിലിൽ കിടന്ന കട്ടിയുള്ള ബ്ലാങ്കറ്റ്

കട്ടിലിന് അടുത്തുള്ള നിലത്തേക്ക് ഇടുകയും കട്ടിലിനു അറ്റത്ത് എത്തി കാൽ എത്തിച്ചു നോക്കുകയും ചെയ്യുന്നു ഇതാണ് വീഡിയോയുടെ തുടക്കത്തിൽ ഉള്ളത്. എന്നാൽ പിന്നീടങ്ങോട്ട് വീഡിയോയിലുള്ളത് അതിലും രസകരമായ കാര്യങ്ങളാണ്. കാൽ എത്തിച്ചു നോക്കിയിട്ടും രക്ഷയില്ലെന്നു കണ്ട കുഞ്ഞ് അടുത്ത് കിടന്നിരുന്ന അടുത്ത പുതപ്പും ആദ്യം ഇട്ട ബ്ലാങ്കറ്റിനു മുകളിലേക്ക് ഇട്ടു നോക്കിയിട്ട് വീണ്ടും കാൽ എത്തിച്ചു നോക്കുന്നുണ്ട് അതും രക്ഷയില്ലെന്നു കണ്ട കുഞ്ഞുവാവ വീണ്ടും

അടുത്ത തലമണയാണ് നോക്കുന്നത് തലമണയും അതിനു മുകളിലേക്ക് വലിച്ചു ഇട്ടു കാൽ എത്തിച്ചു നോക്കുന്നുണ്ട് പറ്റുന്നില്ലന്ന് കണ്ട കുഞ്ഞുവാവ അടുത്ത തലമുണയും വലിച്ചിട്ട് വളരെ സാഹസികമായി അത് ചവിട്ടി ഇറങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. കുട്ടി താരത്തിന് ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ആനക്കൊമ്പ് ഐപിഎസ് ഓഫീസർ ആയ രുപിൻ ശർമയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്

പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ ​വൈറലായി മാറുകയായിരുന്നു. രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കുഞ്ഞുങ്ങളുടെ ബുദ്ധിയാണ് സൂചിപ്പിക്കുന്നത്. ഇന്ന് താഴെ വീഴാതെ എങ്ങനെ താഴെ ഇറങ്ങാം ക്ഷമയോടെ കാട്ടിത്തരുന്നു ഈ കുഞ്ഞുവാവ സമയമില്ലാത്ത ഇന്നത്തെ ലോകത്ത് കാഴ്ച്ചക്കാരായ ആൾക്കാരെ പിടിച്ചുനിർത്താൻ കാരണമായിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ ലക്ഷക്കണക്കിന് ആരാധകരാണ് കുറുമ്പിക്ക് ആശംസകളുമായി എത്തിയത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe