കുഞ്ഞെൽദോ താരം നടൻ മിഥുൻ വിവാഹിതനായി; ഒടുവിൽ പ്രണയ സാഫല്യം.. വധു ആരാണെന്ന് അറിയാമോ.? ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! [വീഡിയോ] | Kunjeldho Fame Mithun Das Marriage

ചാനൽ അവതാരകനായും ആർജെയായും നടനായുമൊക്കെ ശ്രദ്ധേയനായ മിഥുൻ എം ദാസ് വിവാഹിതനായി. വിവാഹത്തെ കുറിച്ച് മിഥുൻ തന്നെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കരിക്കിന്‍റെ ‘ഡിജെ’ എന്ന സൂപ്പർ എപ്പിസോഡിൽ സുജിത്ത് എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ് മിഥുൻ എം.ദാസ്.

Kunjeldho Fame Mithun Das Wedding

അതിന് മുമ്പ് കിരൺ ടിവിയിൽ വിജെയായും റെഡ് എഫ്.എമ്മിൽ ആർജെയായും പ്രവർത്തിച്ചിട്ടുണ്ട്. അതുമാത്രമല്ല മലയാളത്തിലെ നമ്പർ വൺ ചാനൽ ആയ സീകേരളം ചാനലിൽ അവതാരകനായുമൊക്കെ താരം ശ്രദ്ധ നേടിയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റ്സ്, പാപ്പാസ് എന്നീ സിനിമകളിലും മിഥുൻ മുൻപ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ മറ്റു ചില വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലുമൊക്കെ കഴിവ് പ്രകടിപ്പിച്ചിട്ടുമുണ്ട്.

Mithun Das Wedding

ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ എന്ന സിനിമയാണ് മിഥുൻ അവസാനമായി അഭിനയിച്ചത്. ഇതിലെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് മിഥുൻ ഏറ്റുവാങ്ങിയത്. കുഞ്ഞെൽദോയുടെ വിജയത്തിനുശേഷം മറ്റൊരു സന്തോഷവുമായി ആണ് മിഥുൻ ആരാധകർക്ക് മുൻപിൽ എത്തിയത്. തന്റെ വിവാഹ വിശേഷം ഫേസ്ബുക്കിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ചിത്രത്തിനൊപ്പം താരം കൊടുത്ത കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി.

”ഒടുവിൽ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി, സ്നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ദിവസം വന്നപ്പോൾ അത് എന്‍റെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാർഷിക ദിനം ആയത് തികച്ചും യാദൃശ്ചികം മാത്രമാണ് ‘, എന്നാണ് മിഥുൻ ഫേസ്ബുക്കിൽ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. എൻ്റെ കോമഡിയിലാ ഇവൾ വീണത്, പക്ഷേ എല്ലാം മറന്നുള്ള ഈ ചിരിയിലാ ഞാൻ വീണത് എന്നതാ സത്യം’

എന്നൊരു കുറിപ്പും പ്രതിശ്രുത വധുവിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് മിഥുൻ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ ‘ എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് മിഥുൻ അവതരിപ്പിക്കുന്നത്. ആലുവ യുസി കോളേജിൽ മിഥുനൊപ്പം പഠിച്ച ജിൻസി ആണ് വധു. കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe