പേടിപ്പെടുത്തുന്ന അന്തരീക്ഷം ആയിരുന്നു; അടി എപ്പോ വേണേലും വീണേനെ; പാവം ചാക്കോച്ചൻ !! | Kunchako Boban shared funny video from location latest malayalam
പാലക്കാട് : മലയാളികളുടെ ഒരു കാലത്തെ ചോക്ലേറ്റ് ഹീറോ ആയ ചാക്കോച്ചൻ ഇപ്പോൾ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘പദ്മിനി’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. പാലക്കാടാണ് പദ്മിനി എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള വളരെ രസകരമായ ഒരു വീഡിയോ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഷെയർ ചെയ്യുകയാണ് ചാക്കോച്ചൻ ഇപ്പോൾ. ഈ വീഡിയോയിൽ കാണാനാവുക ഒരു ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന ചാക്കോച്ചനെ വിരട്ടുന്ന ഒരു കുസൃതി പയ്യനെയാണ്.
ചാക്കോച്ചൻ ആടുന്ന ഊഞ്ഞാലിൽ നിന്നു മാറി കൊടുത്തില്ലെങ്കിൽ അടി കിട്ടുമെന്നാണ് ഈ കുട്ടി പറയുന്നത്. കുഞ്ഞിന്റെ ഡയലോഗ് കേട്ട് ചിരിയോടെ അവനെ എടുത്ത് ലാളിക്കുന്ന ചാക്കോച്ചനെയും ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്സ്ഫോ ടനാ ത്മകമായ അന്തരീക്ഷം ആയിരുന്നു സാർ. അടി എപ്പോ വേണേലും വീണേനെ,” എന്ന അടിക്കുറിപ്പോടെയാണ്. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ്

ഓൾട്ടോ എന്നീ ചിത്രങ്ങൾ ചെയ്തതിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പദ്മിനി’. അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായിക ആയെത്തുന്നത്. പദ്മിനിയുടെ തിരകഥാകൃത്ത് ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ്. ചാക്കോച്ചൻ അവതരിപ്പിക്കുന്നത് പദ്മിനി എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രത്തെയാണ്. ചിത്രം ഒരുങ്ങുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ
ബാനറിൽ ആണ്. കൽക്കി,എബി എന്നീ സിനിമകൾ ഒരുക്കിയതും ലിറ്റിൽ ബിഗ് ഫിലിംസ് തന്നെ ആയിരുന്നു. സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ്. ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു എന്ന് നടൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. Story highlight : Kunchako Boban shared funny video from location latest malayalam