കുടു കുടു വണ്ടി; സകുടുംബം മത്സരിച്ചു ഓട്ടോയിൽ വന്നിറങ്ങി കുഞ്ചാക്കോ ബോബൻ; വൈറലായി വീഡിയോ !! | Kunchako Boban in Auto with family latest video malayalam

വേളാങ്കണ്ണി : മലയാള സിനിമാ ആസ്വാദകരുടെ എക്കാലത്തെയും ഫേവറേറ്റ് താരങ്ങളിൽ ഒരാളാണല്ലോ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വളരെ ചെറുപ്രായത്തിൽ തന്നെ അഭിനയ ലോകത്തെത്തി ചോക്ലേറ്റ് നായകനിൽ നിന്നും മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളിലും ഗെറ്റപ്പുകളിലുമായി അഭിനയ ലോകത്ത് ഇന്നും സജീവമാണ് താരം. സമീപകാലത്തായി ഇറങ്ങിയ ചിത്രങ്ങളുടെ പ്രേക്ഷക സ്വീകാര്യതയും തിയേറ്റർ ഹിറ്റുകളും ഇതിന് തെളിവാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം തന്റെ സിനിമാ

വിശേഷങ്ങൾക്കപ്പുറം കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമയെപ്പോലെ തന്നെ തന്റെ കുടുംബത്തെയും ഏറെ സ്നേഹിക്കുന്ന താരം അവരോടൊപ്പം സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇപ്പോൾ സകുടുംബം ഒരു തീർത്ഥ യാത്രയിലാണ് താരം. കുടുംബത്തിലെ എല്ലാവരോടുമൊപ്പമുള്ള ഈയൊരു വേളാങ്കണ്ണി യാത്രയുടെ ചിത്രങ്ങളും മറ്റും താരം പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയൊരു യാത്രയ്ക്കിടയിലെ രസകരമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

Kunchako Boban in Auto with family latest video malayalam

വേളാങ്കണ്ണി തീർത്ഥയാത്രയ്ക്കിടെ ഒരു ചെറു ഓട്ടോറിക്ഷ മത്സരം കൂടി സംഘടിപ്പിച്ചിരിക്കുകയാണ് താരം. ഒരു ഓട്ടോയിൽ ചാക്കോച്ചനും ഭാര്യയും മക്കളും എത്തുമ്പോൾ മറ്റൊരു ഓട്ടോയിൽ മറ്റു കുടുംബാംഗങ്ങളും ആണുള്ളത്. തുടർന്ന് ആദ്യമെത്തിയ ഓട്ടോയിൽ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങുന്ന കുഞ്ചാക്കോ ബോബനെ വീഡിയോയിൽ കാണാവുന്നതാണ്. ” ജീവിതത്തിലെ ചെറിയ ചില കാര്യങ്ങളായിരിക്കും വലിയ സന്തോഷം കൊണ്ടു വരിക” എന്നൊരു അടിക്കുറിപ്പിൽ പങ്കുവെച്ച ഈ ഒരു

വീഡിയോക്ക് താഴെ നിരവധി രസകരമായ ആരാധക പ്രതികരണങ്ങളും കാണാൻ സാധിക്കുന്നതാണ്. ന്നാ താൻ കേസ് കൊട്, അറിയിപ്പ്,ഒറ്റ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചാവേർ, പ്രളയത്തിന്റെ കഥ പറയുന്ന 2018 എന്നീ വരും ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. Story highlight : Kunchako Boban in Auto with family latest video malayalam

Rate this post
You might also like