താജ് മഹൽ തീരത്ത് അമ്മയ്ക്ക് ഗംഭീര പിറന്നാൾ സർപ്രൈസ് ഒരുക്കി കുഞ്ചാക്കോ ബോബൻ; ആഘോഷ ചിത്രങ്ങൾ വൈറൽ !! | Kunchako Boban celebrates mothers birthday latest viral news malayalam

ആഗ്ര : പ്രേക്ഷകരുടെ പ്രിയതാരം ആണ് കുഞ്ചാക്കോ ബോബൻ. വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും പ്രേക്ഷകഹൃദയങ്ങളിൽ വലിയ സ്ഥാനമാണ് ഇതിനോടകം തന്നെ കുഞ്ചാക്കോ നേടിയിട്ടുള്ളത്. റൊമാന്റിക് ഹീറോ എന്നാണ് താരം അറിയപ്പെടാറുള്ളത്. പഴയകാലത്ത് കുഞ്ചാക്കോ അഭിനയിച്ച ചില ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഏറ്റവും ഒടുവിലായി കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ന്നാ താൻ കേസുകൊട്ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തിരുന്നു.

ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ അഭിനയം മറ്റു ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായക വേഷം ചെയ്യുന്നത്. ഇതിനോടകം 50ൽ പരം മലയാള സിനിമകളിലാണ് കുഞ്ചാക്കോ വേഷമിട്ടിട്ടുള്ളത്. പ്രേക്ഷകർ സ്നേഹത്തോടെ ചാക്കോച്ചൻ എന്നാണ് ഇദ്ദേഹത്തെ വിളിക്കാറുള്ളത്. 2005ലാണ് താരം വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവൽ ആണ് ഭാര്യ.

Kunchako Boban celebrates mothers birthday latest viral news malayalam

ഭാര്യയോടും മക്കളോടും ഒപ്പം ഉള്ള ചിത്രങ്ങളും വിശേഷങ്ങളും താരമെല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഉദയ സ്റ്റുഡിയോയുടെ സ്ഥാപകനായ മാളിയം പുരയ്ക്കൽ കുഞ്ചാക്കോയുടെ ചെറുമകൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകൻ ആണ് ഇദ്ദേഹം. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ആണ് കുഞ്ചാക്കോ ബോബനും ഭാര്യക്കും കുഞ്ഞു പിറക്കുന്നത്.

ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച് പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പിറന്നാൾ ആഘോഷമാണ് ചിത്രത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രം ചേർന്നു നടത്തിയ ഒരു ആഘോഷമായിരുന്നു ഇത്. അമ്മ കേക്ക് മുറിക്കുന്നതും മറ്റുമാണ് പങ്കുവെച്ച ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു. All about the birthday gal being surprised with love and love only. Happy Birthday Ammanji.Ummmmaaaah…Story highlight : Kunchako Boban celebrates mothers birthday latest viral news malayalam

5/5 - (1 vote)
You might also like