ദേ പോണൂ പ്രണവ് മോഹൻലാല്‍.. ഷൂട്ടിങ്ങിനിടയിൽ കണ്ടുമുട്ടിയ പ്രണവ് മോഹൻലാൽ ലൈറ്റ്; രസകരമായ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.!! [വീഡിയോ] | Kunchacko Boban with Pranav Mohanlal dupe

മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് ചാക്കോച്ചൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ ലൈറ്റ് എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

Kunchacko Boban with Pranav Mohanlal dupe

ഇത് കൊള്ളാല്ലൊ ഒരാളെ പോലെ ഏഴ് പേർ ഉണ്ടെന്നു പറഞ്ഞു കേൾക്കുമെങ്കിലും ചിലപ്പോളൊക്കെ നമ്മളെ അത്ഭുതപെടുത്തുന്ന ഒരു കാര്യം ആണ് നമുക്ക് അറിയുന്ന ഒരാളെ പോലെ അതെ മുഖഛായ തോന്നി പോകുന്ന നമ്മുടെ സ്വന്തം ലാലേട്ടന്റെ മകൻ പ്രണവ്, ആ മുഖം നമുക്ക് വളരെ പരിചിതവും ആണ്. പ്രണവിനെ ഒന്ന് കാണാൻ കൊതിക്കുന്ന നമ്മുടെ മുന്നിൽ അപരനെ കണ്ടാലും നമുക്ക് സന്തോഷം തന്നെ ആണ്.

അതെ കൗതുകമായ അവസ്ഥ തന്നെ ആണ് ചാക്കോച്ചനും ഉണ്ടായിരിക്കുന്നത്. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് രസകരമായ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ബിബിൻ തൊടുപുഴയാണ് പ്രണവിന്റെ അപരൻ, പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിബിനെ കണ്ടു മുട്ടിയത്, ഷൂട്ടിംഗിനിടയിലെ തമാശകൾ എന്ന കുറിപ്പോടെ ആണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

കാണാൻ പ്രണവിനെ പോലെ തന്നെ ഒരു പാട് സാമ്യം ബിബിനിൽ തോന്നുന്നുണ്ട് എന്ന് ശരിക്കും ഒരു കൗതുകം തോന്നിയപ്പോൾ ആണ് ചാക്കോച്ചൻ ഈ രസകരമായ വാർത്ത പ്രേക്ഷകർക്ക് പങ്കുവച്ചത്. അപ്രതീഷിതമായ ഈ കണ്ടുമുട്ടൽ വളരെ സന്തോഷത്തോടെ ആണ് ചാക്കോച്ചൻ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഹേഷ്‌ നാരായണൻ സംവിധാനം ചെയ്തു, തിരക്കഥയും എഴുതിയ അറിയിപ്പ് എന്ന സിനിമ ലൊക്കേഷനിൽ ആണ് ഈ സംഭവം നടന്നത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe