Kudumbavilakku : വേദികയോട് കേസിൽ നിന്ന് പിന്മാറാൻ പറയുന്നു സിദ്ധാർഥ്… സിദ്ധാർത്ഥിന്റെ വകവെക്കാതെ കേസുമായി പോലീസ് സ്റ്റേഷനിലെത്തി വേദിക..

റേറ്റിങ് ചാർട്ടിൽ ഒന്നാം നിരയിലാണ് പരമ്പര കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് പരമ്പരയുടെ കഥ മുന്നോട്ടുപോകുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥിനെ വേദിക സ്വന്തമാക്കാൻ ശ്രമിച്ച കാലം മുതലാണ് അവരുടെ ജീവിതത്തിൽ പ്രതിസന്ധികൾ തുടർകഥയായത്. വേദികയോടൊപ്പം വളരെ കുറച്ച് കാലം ജീവിച്ചപ്പോൾ തന്നെ സിദ്ധാർത്ഥിന് വേദികയുടെ തനിസ്വരുപം വ്യക്തമായി. സിദ്ധാർത്ഥിനെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റി

മുന്നോട്ടിറങ്ങുകയാണ് വേദിക. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ വേദിക സ്വന്തം തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും ആ കുറ്റം സുമിത്രയുടെ മേൽ കെട്ടിവെക്കാൻ നോക്കുകയുമാണ്. വീണ്ടും സിദ്ധുവിന്റെ ജീവിതത്തിലേക്ക് കടന്ന് ശ്രീനിലയത്തിലേക്കു കയറിപ്പറ്റാൻ സുമിത്രയെ തകർത്തുതരിപ്പണമാക്കുക എന്നതല്ലാതെ വേറെ മാർഗ്ഗമില്ലെന്നു മനസിലാക്കായതോടെയാണ് വേദിക ഇങ്ങനെയൊരു കുറ്റം സുമിതയ്ക്ക് നേരെ ചാർത്തി പോലീസ് കേസിലേക്ക് പോകുന്നത്, എന്നാൽ കൃത്യസമയത്ത് വേദികയെ കാണാൻ എത്തുന്ന

സിദ്ധു വേദികയെ ഭീഷണിപ്പെടുത്തുന്നതാണ് ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നത്. ആശുപത്രിയിൽ നിന്നിറങ്ങിയാൽ നേരെ വീട്ടിലേക്കുപോണമെന്നും ഫേക്ക് കേസുണ്ടാക്കി സുമിത്രയെ വെട്ടിലാക്കാൻ ശ്രമിക്കേണ്ടെന്നുമാണ് സിദ്ധു വേദികയോട് പറയുന്നത്. പോലീസ് സ്റ്റേഷനിലേക്ക് പോകാനോ കേസ് കൊടുക്കാനോ പ്ലാനുണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി എന്ന് സിദ്ധു പറയുന്നുണ്ട്. അതേ സമയം വേദികയുടെ സുഹൃത്ത് നവീനെയും സിദ്ധു കണ്ടുമുട്ടുന്നുണ്ട്. വേദികയുടെ കൂടെക്കൂടി പണി

വാങ്ങിച്ചുവെക്കരുതെന്നാണ് സിദ്ധു നവീനോട് പറയുന്നത് അതേ സമയം സിദ്ധുവിനെ വകവെക്കാതെ വേദിക പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയാണ്. സുമിത്രയോടൊപ്പം മറ്റുപലരെയും കേസിൽ പ്രതികളാക്കണമെന്നാണ് വേദികയുടെ ആവശ്യം. നടി മീര വാസുദേവാണ് സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. വേദികയായെത്തുന്നത് ശരണ്യ ആനന്ദ് ആണ്. ഏറെ വഴിത്തിരിവുകളുമായ് മുന്നോട്ടുപോകുന്ന പരമ്പരക്ക് മികച്ച പ്രതികരണമാണ് എപ്പോഴും ലഭിക്കാറുള്ളത്.

hsxrtfg 1
You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe