തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആ മുറിയിലാണ്.. വീട്ടിലെ വേറിട്ട കാഴ്ചകൾ പങ്കുവെച്ച് കുടുംബവിളക്കിലെ നടി ശരണ്യ ആനന്ദ്…!! | Kudumbavilakku Vedika Home Tour
Kudumbavilakku Vedika Home Tour : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ശരണ്യ ആനന്ദ്. കുടുംബവിളക്ക് പരമ്പരയിലെ വേദിക എന്ന കഥാപാത്രത്തിൽ വേറിട്ട അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. നെഗറ്റീവ് റോളിൽ ഏറെ ശോഭിക്കുന്ന ശരണ്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് താരത്തിന്റെ യൂ ടൂബ് ചാനലിലൂടെയാണ്. ഈയിടെയാണ് താരം സ്വന്തമായി ഒരു യൂ ടൂബ് ചാനൽ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ശരണ്യ പങ്കുവെക്കുന്ന വീഡിയോകളെല്ലാം
ആരാധകരുടെ മനം കീഴടക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ വിഡിയോയാണ് താരത്തിന്റെ ഹോം ടൂർ. തന്റെ വീട് ആരാധകരെ കാണിച്ചിരിക്കുകയാണ് ഇപ്പോൾ ശരണ്യ. വീട് എന്നുപറയുന്നത് ഏറെ അടുത്തുനിൽക്കുന്ന ഒന്നാണെന്ന് ശരണ്യ എടുത്തുപറയുന്നുണ്ട്. ജോലിത്തിരക്കുകൾ കാരണം ഭർത്താവ് ഇടക്ക് മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ എന്ന് താരം പറയുന്നു. ബെഡ്റൂം ആണ് വേദികയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം. അവിടെയാണ് താൻ കൂടുതൽ സമയവും ചിലവഴിക്കുന്നത്.

തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആ മുറിയിലാണ് പങ്കുവെക്കപ്പെടുക. വീട് മൊത്തത്തിൽ ആരാധകരെ കാണിച്ച താരം ഒരു ആരാധകൻ തനിക്ക് സമ്മാനിച്ച ഫോട്ടോ ഗിഫ്റ്റും പ്രേക്ഷ കരെ കാണിച്ചു. ഒരു പരിപാടിക്കിടെ ആരാധകൻ പെട്ടെന്ന് തന്നെ കണ്ട സന്തോഷത്തിൽ അവിടെ വെച്ച് തന്നെ മിനിറ്റുകൾക്കുള്ളിൽ വരച്ചുതീർത്ത ചിത്രമാണ് അത്. ആ സമ്മാനം തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു എന്നാണ് താരം പറയുന്നത്.
പൂജാമുറിയും ഹാളും കിച്ചണും അങ്ങനെ വീട്ടിൽ ഓരോയി ടങ്ങളും വ്യത്യസ്തമായ രീതിയിലാണ് ശരണ്യ അലങ്കരിച്ചിരിക്കുന്നത്. ഹാളിലാണ് എല്ലാവരും പൊതുവെ മിക്കപ്പോഴും ഒത്തുകൂടുന്നത്. കിച്ചൻ അടുത്തായത് കൊണ്ട് അമ്മയ്ക്കും അവിടേക്ക് വരാൻ എളുപ്പമാണ്. എന്തായാലും ശരണ്യയുടെ വേറിട്ട ഹോം ടൂർ വിശേഷങ്ങൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടുകഴിഞ്ഞു.