എന്തിനാണ് സുമിത്ര വീണ്ടും വിവാഹം ചെയ്തത്; രോഹിത്തിന് എന്ത് സംഭവിച്ചു എന്നതിന് ഉത്തരവുമായി കുടുംബവിളക്ക് ഈ ആഴ്ച്ച !! | Kudumbavilakku today episode latest malayalam

Kudumbavilakku today episode latest malayalam : നടി മീരാ വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക് പരമ്പരക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. പരമ്പരയിൽ സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കിടയിൽ തന്നെ പലവിധ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകളെയും പിന്നിലാക്കിക്കൊണ്ട് ഇപ്പോൾ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. ഇന്ന് ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിൽ സുമിത്രയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെ ഇപ്പോൾ

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഈ പരമ്പര. കഴിഞ്ഞ കുറച്ച് നാളുകളായി മൗനരാഗം പരമ്പര സ്വന്തമാക്കിവെച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഇപ്പോൾ കുടുംബവിളക്ക് വീണ്ടെടുത്തിരിക്കുന്നത്. സുമിത്ര രോഹിത് വിവാഹത്തിനുശേഷമുള്ള ചില അസ്വാരസ്യങ്ങളാണ് പരമ്പരയിൽ നിലവിലെ ചർച്ചാവിഷയം. സുമിത്രക്ക് ഇപ്പോഴും രോഹിത്തിനെ ഭർത്താവായി കാണാൻ സാധിച്ചിട്ടില്ല എന്നതാണ് പുതിയ കഥ. ഈ സത്യം മനസ്സിലാക്കുകയാണ് പൂജയും. പൂജമോൾ വലിയ സങ്കടത്തിലാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് തൻറെ അച്ഛൻ ഒരു വിവാഹജീവിതത്തിലേക്ക് കടന്നത്, പക്ഷേ സുമിത്രാമ്മയ്ക്ക് അച്ഛനെ ഒരു ഭർത്താവായി

 Kudumbavilakku today episode latest malayalam

കാണാൻ കഴിയാത്തതിലുള്ള സങ്കടം പൂജക്ക്‌ നന്നായുണ്ട്. പലവിധ സംഘർഷങ്ങളിലൂടെ പൂജ എന്ന കഥാപാത്രം കടന്നുപോവുകയാണ്. അതേസമയം തനിക്ക് അനുഭവിക്കാൻ കഴിയാത്ത ജീവിതത്തിലെ ഒരു സന്തോഷവും ഇനി മറ്റാരും അനുഭവിക്കാൻ അനുവദിക്കില്ല എന്നുകൂടി ഉറപ്പിക്കുകയാണ് സിദ്ധാർത്ഥ്. പലവിധ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങളുടെ വ്യത്യസ്തമായ കഥയാണ് കുടുംബവിളക്ക് പറയുന്നത്. ഒരിക്കലും സുമിത്രക്ക് രോഹിത്തിനെ ഒരു ഭർത്താവായി കാണാൻ കഴിയില്ല

എന്ന് വിവാഹത്തിനു മുമ്പുതന്നെ മകൻ അനിരുദ്ധ് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ആ വാക്കുകൾക്ക് ആരും തന്നെ അന്ന് ശരിവെച്ചിരുന്നില്ല. ഇനിയിപ്പോൾ ഈ പരമ്പരയിൽ നടക്കുന്ന ഓരോ സംഭവവികാസങ്ങളും ഏറെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് സീരിയൽ പ്രേക്ഷകർ. പരസ്പരം ഇണങ്ങുന്ന മനസ്സുമായി സുമിത്രയും രോഹിതും മികച്ച ഭാര്യാഭർത്താക്കന്മാരായി തന്നെ മുന്നോട്ടുപോകുമോ എന്നതാണ് ഇനി അറിയേണ്ടത്. വേറിട്ട കഥമുഹൂർത്തങ്ങൾ ഇനി പരമ്പരയിൽ വരുന്നേ ഉള്ളൂ.

 Kudumbavilakku today episode latest malayalam
Rate this post
You might also like