വേദിക തന്റെ പുതിയ അടവുമായി രംഗത്ത്.. സരസ്വതി അമ്മയുമായി ചേർന്ന് ശ്രീനിലയത്തിന്റെ മുദ്രപത്രം മോഷ്ടിക്കുന്ന വേദിക.!! | കുടുംബവിളക്ക് | Kudumbavilakku Today Episode

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയ്ക്ക് ഒട്ടേറെ ആരാധകരാണുള്ളത്. മീര വാസുദേവിനെ കൂടാതെ കെ കെ മേനോൻ, നൂബിൻ, ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ തുടങ്ങിയ അഭിനേതാക്കളെല്ലാം കുടുംബവിളക്കിൽ അണിനിരക്കുന്നു.

Kudumbavilakku Today Episode January 15

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളുമായാണ് കുടുംബവിളക്ക് മുന്നോട്ടു പോകുന്നത്. ഭർത്താവ് ഓഫീസിലെ സഹപ്രവർത്തകയ്‌ക്കൊപ്പം ജീവിച്ചു തുടങ്ങുന്നതോടെ ഒറ്റപ്പെടുന്ന സുമിത്ര പിന്നീട് വിധിയുമായി പോരാടി മുന്നോട്ടു നീങ്ങുകയാണ്. വേദികയാണ് സുമിത്രയുടെ ജീവിതത്തിലെ വിലങ്ങുതടിയാകുന്നത്.

Kudumbavilakku Today Episode Jan 15

ഈ പുതുവർഷത്തിൽ വിനോദയാത്രയിലൂടെ സുമിത്രയും സിദ്ധാർഥും വീണ്ടും ഒന്നു ചേരുന്നതിന്റെ സൂചനകളാണ് പ്രേക്ഷകർക്ക് ലഭിച്ചത്. എന്നാൽ പുതിയ അടവുകളുമായി വേദികയും തന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. ഇത്തവണ ശ്രീനിലയത്തിന്റെ മുദ്രപത്രം എടുത്തുതരാൻ സരസ്വതി അമ്മയോട് ആവശ്യപ്പെടുകയാണ് വേദിക. അത് വഴി സുമിത്രയെ കുടുക്കാൻ ശ്രമിക്കുകയാണ് വേദിക.

Kudumbavilakku Today Episode Jan 151

എന്താണെങ്കിലും തന്റെ ഭാവി മരുമകളാക്കാൻ സരസ്വതി അമ്മ മനക്കോട്ട കെട്ടിയിരിക്കുന്ന വേദികയോട് ഇത്തവണയും അവർ തന്റെ സഹായഹസ്തങ്ങൾ നീട്ടും. ശ്രീനിലയത്തിന്റെ മുദ്രപ്പത്രം സരസ്വതി അമ്മ വേദികയ്ക്ക് എടുത്തുകൊടുക്കുന്നതും അതിനെത്തുടർന്ന് സരസ്വതി അമ്മയെ ശിവദാസമേനോൻ ശ്രീനിലയത്തിൽ നിന്നും അടിച്ചിറക്കുന്നതും സീരിയലിന്റെ പുതിയ പ്രോമോ വീഡിയോയിൽ കാണാം.

Kudumbavilakku Today Episode Jan 152

എന്തായാലും പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നതനുസരിച്ച് ഏറെ നിർണ്ണായകമായ എപ്പിസോഡുകളാണ് ഇനി വരുന്നത്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. വേദിക ആയിരുന്നു തുടക്കത്തിൽ നെഗറ്റീവ് ഷേഡിലുള്ള ഒരേയൊരു കഥാപാത്രം എങ്കിലും ഇപ്പോൾ ഇന്ദ്രജ എന്ന ഒരു പുതിയ കഥാപാത്രം കൂടി രംഗപ്രവേശം ചെയ്തിട്ടുണ്ട്. സുമിത്രയുടെയും സിദ്ധാർത്ഥിനെറെയും മകൻ അനിരുദ്ധിന്റെ സഹപ്രവർത്തകയായ ഡോക്ടർ ഇന്ദ്രജയാണ് അത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe